സെപ്റ്റംബർ 27ന് നാമക്കൽ ഉണർന്ന് ഒരു ആഘോഷരാവിലേക്കാണ്. വെള്ളിത്തിരയിൽ മാത്രം കണ്ടുപരിചയിച്ച പാവങ്ങളുടെ ‘ജനനായകൻ’ അവരെ കാണാൻ ഇതാ അവരുടെ സ്വന്തം നാട്ടിലേക്കെത്തുന്നു. നാമക്കലിൽ റോഡിന്റെ ഇരുവശവും ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞു. ഉച്ചയോടെ സൂചി കുത്താൻ ഇടമില്ലാത്തപോലെ ജനക്കൂട്ടം. അവിടേക്ക്, ഒരു വർഷം മാത്രം ആയുസ്സുള്ള തന്റെ പാർട്ടിയുടെ (തമിഴക വെട്രി കഴകം) പ്രചരണാർഥം പ്രത്യേകം സജ്ജീകരിച്ച കാരവനിൽ ആരാധകരുടെ പ്രിയപ്പെട്ട ദളപതിയെത്തി. കനത്ത വെയിലിനെ അവഗണിച്ച്, ആയിരവും പതിനായിരവും കടന്ന് ജനക്കൂട്ടം ഒഴുകിയെത്തിയപ്പോൾ തലയ്ക്കു മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനേക്കാൾ പ്രഭയോടെ തമിഴകത്തിന്റെ വിജയനായകൻ തന്റെ വാക്കുകൾ വാളാക്കി ജനത്തെ ഇളക്കിമറിച്ചു. ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ ആഞ്ഞടിച്ച വിജയ്‌യെ സംബന്ധിച്ചിടത്തോളം നാമക്കലിലെ തന്റെ ആദ്യ പ്രചരണം ഒരിക്കലും മറക്കാത്ത മനോഹരമായ ഓർമയായിരിക്കും. നാമക്കലിൽനിന്ന് ചാർട്ടേഡ് ഫ്ലൈറ്റിൽ വിജയ് ചെന്നിറങ്ങിയത് ട്രിച്ചി വിമാനത്താവളത്തിലാണ്. അവിടെനിന്ന് റോഡ് മാർഗം കരൂരിലേക്ക്. നാമക്കലിലെ പ്രചാരണം പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ വിജയത്തിലായതിന്റെ    English Summary:  
Karur Stampede: What went wrong at actor Vijay\“s rally that left many dead? Where did the rally took place? How the place turned to a \“death spot\“?- All in graphics   |   
                
                                                    
                                                                
        
 
    
                                     
 
 
 |