പത്തു മുതൽ ബ്രസീലിൽ നടക്കുന്ന 30 ാമത് ലോക കാലാവസ്ഥാ ഉച്ചകോടിയിലും ലോകരാജ്യങ്ങൾ തണുപ്പൻ സമീപനം തുടർന്നാൽ പ്രകൃതി സമ്പത്തിനെയും ആരോഗ്യത്തെയും മാത്രമല്ല ലോക സമ്പദ്ഘടനയും അപകടത്തിലാകും എന്ന് യുഎൻ മുന്നറിയിപ്പ്. സമ്പന്നരാജ്യങ്ങളുടെ കൈ അയച്ച സാമ്പത്തിക സഹായത്തിലേക്കാണ് പാരിസ് കരാർ നിലവിൽ വന്ന് പത്താം വർഷത്തിൽ നടക്കുന്ന ഉച്ചകോടി ഉറ്റുനോക്കുന്നത്.
- Also Read ‘വന്നത് അമ്മമാർ ക്ഷണിച്ചിട്ട്’: ആശാ സമരവേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; സതീശനെത്തിയത് എംഎൽഎ മടങ്ങിയപ്പോൾ
1.3 ലക്ഷം കോടി (ട്രില്യൻ) ഡോളറാണ് ലോകത്തെ കാലാവസ്ഥാ പ്രതിസന്ധി മറികടക്കാൻ വേണ്ട ആകെ തുക. പക്ഷേ, ഇതിന്റെ ചെറിയൊരംശമെങ്കിലും യാഥാർഥ്യമാകുമോ എന്നതു കണ്ടറിയണം. കരാറിൽനിന്നുള്ള യുഎസിന്റെ പിന്മാറ്റവും യൂറോപ്യൻ യൂണിയന്റെ താൽപ്പര്യക്കുറവും ചർച്ചകളിന്മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ടെങ്കിലും പ്രതീക്ഷ ബാക്കിയാണ്. ധനസഹായം സംബന്ധിച്ച് ലോകരാജ്യങ്ങൾ നൽകിയ സഹായവാഗ്ദാനങ്ങൾ പാലിക്കേണ്ട നിർണായകമായ വർഷമാണ് ഇത്.
- Also Read തലയിലേന്തുന്നത് വൻഭാരമുള്ള തിരുമുടി; രക്ഷിച്ചും ശിക്ഷിച്ചും ‘ഒന്നൂറെ നാൽപത്’ തെയ്യങ്ങൾ! ആയുധം കൽപിച്ചു നൽകും; ഇവിടെ മതവും ജാതിയുമില്ല
സമ്പന്ന രാജ്യങ്ങൾ കൈ അയച്ചു സഹായിച്ചില്ലെങ്കിൽ കാലാവസ്ഥാ മാറ്റം മൂലമുള്ള ദുരന്തങ്ങളെയും ദുരിതങ്ങളെയും നേരിടാൻ കഴിയാതെ ലോകത്തെ വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയും ആരോഗ്യമേഖലയും പ്രതിസന്ധിയിലാകാൻ സാധ്യതയെന്നാണ് യുഎൻ പരിസ്ഥിതി വിഭാഗമായ യുഎൻഇപിയുടെ മുന്നറിയിപ്പ്. ഈ മാസം 10ന് ബ്രസീലിൽ ആരംഭിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായി പുറത്തുവിട്ട അഡാപ്റ്റേഷൻ ഗ്യാപ് റിപ്പോർട്ടിൽ ലോകത്തിന്റെ ആശങ്ക നിഴലിക്കുന്നുണ്ട്.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
ആഗോള താപനഫലമായ തീവ്രകാലാവസ്ഥയും പകർച്ച വ്യാധികൾ ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങൾക്കു പിടിച്ചു നിൽക്കണമെങ്കിൽ വൻതോതിൽ രാജ്യാന്തര സഹായം ആവശ്യമാണ്. ലോകത്തെ 172 രാജ്യങ്ങളാണ് വർധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളെയും ആരോഗ്യ വെല്ലുവിളികളെയും നേരിടാനായി ആഗോള സമൂഹത്തിന്റെ സഹായം കാത്തിരിക്കുന്നത്. വർധിച്ചു വരുന്ന കാലാവസ്ഥാ ഭീഷണിയെ നേരിടാൻ 2035 ആകുമ്പോഴേക്കും പ്രതിവർഷം ഏകദേശം 365 ബില്യൻ ഓരോ വർഷവും കണ്ടെത്തിയാലേ പല വികസ്വര രാജ്യങ്ങൾക്കും പിടിച്ചുനിൽക്കാനാവൂ എന്നതാണ് യുഎന്നിന്റെ കണക്ക്. 28 ബില്യൻ ഡോളർ മാത്രമാണ് നിലവിൽ ലോകരാജ്യങ്ങൾ കാലാവസ്ഥാ അഭയാർഥികളായി മാറുന്ന രാജ്യങ്ങൾക്കു നൽകാൻ മാറ്റിവയ്ക്കുന്നുള്ളൂ. ഇപ്പോഴുള്ള സഹായധനം 12 മടങ്ങ് എങ്കിലും വർധിപ്പിക്കണമെന്നതാണ് ആവശ്യം.
കരാർ പ്രകാരം ഈ വർഷത്തെ ഉച്ചകോടിയിൽ ഇത് 40 ബില്യൻ ഡോളറായി ഉയരണം. പല രാജ്യങ്ങളും തുക വിട്ടുനൽകാൻ തയാറാകാത്ത സാഹചര്യത്തിൽ മനുഷ്യജീവനും പ്രകൃതി സമ്പത്തും നിലനിർത്താൻ കഴിയാത്ത സ്ഥിതിയിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങൾ.
മഴക്കാടുകൾ സംരക്ഷിക്കുന്ന രാജ്യങ്ങൾക്കു 125 ദശലക്ഷം ഡോളർ നീക്കിവയ്ക്കും എന്നതിലാണ് ഇന്ത്യയുടെയും മറ്റും പ്രതീക്ഷ. വനസംരക്ഷണത്തിനും ആദിവാസി സമൂഹങ്ങളുടെ സുസ്ഥിര വികസന സംരംഭങ്ങൾക്കും മറ്റുമുള്ള ധനസഹായത്തിന്റെ രൂപത്തിലാവും ആഗോളനിധിയിൽനിന്നുള്ള പങ്ക് ഇന്ത്യയ്ക്കു ലഭിക്കുക. English Summary:
Paris Agreement\“s 10th anniversary highlights the urgent need for fulfilling financial pledges to combat climate change. The UN warns that failure to provide adequate support will devastate developing nations\“ economies and health sectors. Increased international aid is crucial to address the escalating climate crisis and its impacts. |