മുംബൈ∙ 17 കുട്ടികളെ ബന്ദിയാക്കി നഗരത്തെ 3 മണിക്കൂറോളം ആശങ്കയിലാഴ്ത്തി, പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രോഹിത് ആര്യ (50) ഒരു സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നെന്നും തലനാരിഴയ്ക്കാണു താൻ രക്ഷപ്പെട്ടതെന്നും മറാഠി നടി രുചിത ജാദവിന്റെ വെളിപ്പെടുത്തൽ. ആളുകൾ ബന്ദിയാക്കപ്പെടുന്നത് ഉൾപ്പെടെയുള്ള രംഗങ്ങളുള്ള സിനിമയെക്കുറിച്ചാണ് രോഹിത് ആര്യ വിളിച്ച് സംസാരിച്ചതെന്ന് രുചിത ജാദവ് വിശദീകരിച്ചു.
- Also Read ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ കന്റീൻ ജീവനക്കാരൻ പിടിയിൽ; സ്വകാര്യ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി
‘‘ഒക്ടോബർ 27, 28, 29 തീയതികളിൽ ഏതെങ്കിലും ഒരുദിവസം പവായിലെ ആർഎ സ്റ്റുഡിയോയിൽ കാണാൻ പറ്റുമോയെന്നു ചോദിച്ച് ഈ മാസം 23നു രോഹിത് വിളിച്ചിരുന്നു. 28നു കാണാമെന്ന് ഞാൻ ഉറപ്പും നൽകി. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ അന്നു കാണാൻ സാധിച്ചില്ല. 30ലെ ബന്ദി നാടകത്തെക്കുറിച്ചു കേട്ടപ്പോൾ ഞെട്ടിപ്പോയി’’– സമൂഹമാധ്യമത്തിലൂടെയാണു രുചിത ജാദവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
- Also Read അശ്ലീല ശബ്ദ സന്ദേശങ്ങൾ, അപവാദ പ്രചാരണം, ലൈംഗിക പീഡനം; ബെംഗളൂരു സര്‍വകലാശാലയിലെ പ്രഫസര്‍ അറസ്റ്റിൽ
രോഹിത് ആര്യ സർക്കാരിന്റെ വിവിധ പദ്ധതികൾ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്ത സംരംഭകനും കൺസൽറ്റന്റുമായിരുന്നെന്നു സ്ഥിരീകരിച്ചു. പദ്ധതികൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു സർക്കാർ തനിക്കു 2 കോടി രൂപയുടെ കുടിശിക നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടി മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം മുൻ വിദ്യാഭ്യാസ മന്ത്രി ദീപക് കേസർക്കറിന്റെ വസതിക്കു മുൻപിൽ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങളും നടത്തിയിരുന്നു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
രോഹിത്തിനു സർക്കാർ പണം നൽകാനുണ്ടെന്നതു അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലി ആര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ തവണ സർക്കാർ വാതിലുകൾ മുട്ടിയിട്ടും പരിഹാരമില്ലാതെ വന്നതോടെ നിരാശനായ രോഹിത്, സിനിമാ സ്റ്റൈലിൽ ബന്ദി നാടകം നടത്തി പണം നേടിയെടുക്കാനാണു ശ്രമിച്ചതെന്നാണു പൊലീസിൽനിന്നു ലഭിക്കുന്ന സൂചന. അന്വേഷണം മുംബൈ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പവായിലെ സ്റ്റുഡിയോയിൽ വിദ്യാർഥികളെ ബന്ദികളാക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത രോഹിത് വ്യാഴാഴ്ചയാണു പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Ruchita Jadhav എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Ruchita Jadhav Speak: Rohit Aarrya, who held 17 children hostage, had contacted Marathi actress Ruchita Jadhav regarding a film project. Jadhav narrowly escaped being involved. |