ന്യൂഡൽഹി∙ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ‘ശീഷ്മഹൽ’ ആരോപണമുയർത്തി ബിജെപി. പഞ്ചാബിലെ ആം ആദ്മി സർക്കാർ കെജ്രിവാളിന് രണ്ടേക്കറിൽ പരന്നുകിടക്കുന്ന സെവൻ സ്റ്റാർ ബംഗ്ലാവ് അനുവദിച്ചെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ബിജെപിയുടെ ആരോപണം. എന്നാൽ, ഇത് നിഷേധിച്ച് ആം ആദ്മി രംഗത്തെത്തി. നേരത്തേ, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും കെജ്രിവാളിനെതിരെ ‘ശീഷ്മഹൽ’ആരോപണമുയർന്നിരുന്നു. മുഗൾ ചക്രവർത്തിമാരുടെ ഉൾപ്പെടെയുള്ള ആഡംബര കൊട്ടാരങ്ങളെയാണ് ചില്ലുകൊട്ടാരം എന്ന അർഥത്തിൽ ശീഷ്മഹൽ എന്നു വിളിക്കുന്നത്.
- Also Read ‘പ്രധാനമന്ത്രി വോട്ടിനു വേണ്ടി എന്തും ചെയ്യും’: വിമർശനവുമായി രാഹുൽ ഗാന്ധി, തിരിച്ചടിച്ച് ബിജെപി
എക്സ് പോസ്റ്റിലൂടെയാണ് ബിജെപിയുടെ ആരോപണം. ‘‘സാധാരണക്കാരനെന്നു നടിക്കുന്നയാൾക്ക് മറ്റൊരു ശീഷ്മഹൽ പണിതു നൽകിയിരിക്കുന്നു. ഡൽഹിയിലെ ശീഷ്മഹൽ ഒഴിഞ്ഞ ശേഷം അതിനേക്കാൾ ഗംഭീരമായ ശീഷ്മഹലാണ് പഞ്ചാബിലെ ‘സൂപ്പർ മുഖ്യമന്ത്രി’ കെജ്രിവാളിന് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്വാട്ടയിലാണ് ചണ്ഡീഗഡിലെ സെക്ടർ 2ൽ സെവൻസ്റ്റാർ സൗകര്യങ്ങളോടെ രണ്ടേക്കറിൽ വിശാലമായിക്കിടക്കുന്ന ബംഗ്ലാവ് കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്’’ – ബിജെപി ആരോപിച്ചു. ഡൽഹി തിരഞ്ഞെടുപ്പിൽ തോറ്റ എഎപി നേതാക്കളെയെല്ലാം സമാശ്വാസമെന്നോണം പഞ്ചാബിൽ പലയിടങ്ങളിലായി നിയമിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.
- Also Read ഇന്ത്യയെ ഒരുമിപ്പിച്ച ഉരുക്കുമുഷ്ടി: നെഹ്‌റുവും പറഞ്ഞു, ‘ഞങ്ങൾ വിയോജിച്ചിരുന്നു, പക്ഷേ...’; മോദിയുടെ 90 മിനിറ്റിൽ വന്ന ‘പ്രധാനമന്ത്രി പട്ടേൽ ചർച്ച’; ആരായിരുന്നു ‘സർദാർ’
എന്നാൽ, ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. ‘‘പ്രധാനമന്ത്രിക്കായി വ്യാജ യമുന നിർമിച്ചത് പുറംലോകം അറിഞ്ഞതു മുതൽ ബിജെപിയുടെ നിലവിട്ടിരിക്കുകയാണ്. അതിന്റെ നിരാശയിൽ എല്ലാം വ്യാജമായുണ്ടാക്കുകയാണ് ബിജെപി. വ്യാജ യമുന, വ്യാജ മലിനീകരണ തോത്, മഴയെക്കുറിച്ചുള്ള വ്യാജ അവകാശവാദം, ഇപ്പോഴിതാ വ്യാജ സെവൻ സ്റ്റാർ ബംഗ്ലാവ് ആരോപണവും’’–ആം ആദ്മി പ്രതികരിച്ചു.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
നേരത്തേ, ഡൽഹി മുഖ്യമന്ത്രിയായിരുന്നപ്പോൾ കെജ്രിവാളിന്റെ ബംഗ്ലാവ് പുതുക്കിപ്പണിയാൻ എഎപി 45 കോടി രൂപ ചെലവഴിച്ചു എന്ന വിവാദത്തിനിടെയാണ് ‘ശീഷ്മഹൽ’ പ്രയോഗം ആദ്യമായി ഉയർന്നത്. പിന്നാലെ നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ കെജ്രിവാൾ പരാജയപ്പെട്ടിരുന്നു. English Summary:
AAP leader Arvind Kejriwal Faces New Controversy Over Punjab Bungalow : Arvind Kejriwal faces new \“Sheesh Mahal\“ allegations from the BJP. The BJP alleges that the AAP government in Punjab has allotted Kejriwal a sprawling seven-star bungalow, a claim denied by AAP, who accuses the BJP of spreading lies and creating fake narratives. |
|