മുംബൈയിൽ സ്ഥിരതാമസമാക്കിയ മാത്യു ആന്റണി എന്ന ചങ്ങനാശേരിക്കാരൻ കേരള രാഷ്ട്രീയത്തിൽ പരിചിതമുഖമല്ല. ഏതാനും ദിവസം മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്ന് മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ സഹോദരൻ സെനിത് സാങ്മയെ കോൺഗ്രസിലേക്ക് എത്തിക്കാൻ തമിഴ്നാട് മുൻ എംപി ചെല്ലകുമാറിനൊപ്പം പണിയെടുത്തത് ഈ മലയാളിയാണ്. എട്ടു മാസത്തോളമായി മാത്യു ആന്റണി കൂടി പങ്കാളിയായ ഓപ്പറേഷനു പിന്നാലെയാണ് സെനിത് സാങ്മ കോൺഗ്രസിലെത്തിയത്. അരുണാചൽ പ്രദേശിൽ ഭരണകക്ഷിയായ ബിജെപിയെ പിളർത്തി നാലു പ്രമുഖ നേതാക്കളെ കഴിഞ്ഞമാസം കോൺഗ്രസിൽ എത്തിക്കാൻ ചെല്ലകുമാറിനൊപ്പമുണ്ടായിരുന്നതും മാത്യുവാണ്.
- Also Read ‘ആശയങ്ങളിൽ വെള്ളം ചേർക്കാത്ത നേതാവ്; നീതിമാനായ ഭരണാധികാരി’: ജി.സുധാകരനെ പുകഴ്ത്തി സതീശൻ
സെനിത് സാങ്മയ്ക്കൊപ്പം മാത്യു ആന്റണി (Photo: Special arrangement)
മേഘാലയ, മിസോറം, അരുണാചൽ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജോയിന്റ് സെക്രട്ടറി മാത്യു ഇത്തവണ ദേശീയ വക്താക്കളെ കണ്ടുപിടിക്കാനുള്ള ടാലന്റ് ഹണ്ടിന്റെ സോണൽ കോഓർഡിനേറ്റേർമാരിൽ ഒരാളുമാണ്. അരുണാചൽ പ്രദേശ്, അസം, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ചുമതല മാത്യുവിനാണ്. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന അഭിഭാഷകനും നിക്ഷേപകനുമാണ് ഈ 48 വയസ്സുകാരൻ. ഷിപ്പിങ്, സൈബർ നിയമം, ഐബിസി എന്നീ മേഖലകളിലാണ് വൈദഗ്ധ്യം.
- Also Read മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ദീൻ ഇനി തെലങ്കാന മന്ത്രി; വോട്ടർമാരെ സ്വാധീനിക്കാനെന്ന് ബിജെപി
രാഹുൽ ഗാന്ധിക്കൊപ്പം മാത്യു ആന്റണി (Photo: Special Arrangement)
മികച്ച സംഘാടകൻ എന്നു പേരെടുത്ത മാത്യു ആന്റണി, വിവിധ സംസ്ഥാനങ്ങളിലായി കോൺഗ്രസിന്റെ അണിയറ നീക്കങ്ങളിൽ സജീവമാണ്. തേവര സേക്രഡ് ഹാർട്ട് കോളജിലാണ് കെഎസ്‌യു പ്രവർത്തനം തുടങ്ങിയത്. 1994–97 കാലയളവിൽ ഭാരത് മാതാ കോളജിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്നു. ചങ്ങനാശേരി എസ്ബി കോളജ്, എക്സ്എൽആർഐ ജംഷഡ്പുർ എന്നിവിടങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം രാജ്യാന്തര ഷിപ്പിങ് കമ്പനികളിൽ ജോലി ചെയ്തു. പിന്നീട് എൽഎൽബി പാസായ ശേഷമാണ് പ്രഫഷനൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കുള്ള രണ്ടാം വരവ്.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
പ്രഫഷനൽ കോൺഗ്രസിന്റെ മഹാരാഷ്ട്ര പ്രസിഡന്റായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പബ്ലിസിറ്റി കൺവീനറായും പ്രവർത്തിച്ചു. പ്രകടന പത്രിക കമ്മിറ്റിയിലും അംഗമായി. ബിഹാറിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതല വഹിച്ചു. മേഘാലയ, കേരളം, ബിഹാർ, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ സമൂഹമാധ്യമ വിഭാഗത്തിന്റെ കൺവീനറായിരുന്നു. 2023ൽ ഭാരത് ജോഡോ യാത്രയുടെ സമൂഹമാധ്യമ വിഭാഗത്തിന്റെ ആന്ധ്ര കോഓർഡിനേറ്റർ, ഭാരത് ജോഡോ യാത്ര 2–ന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോഓർഡിനേറ്റർ, ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കമ്യൂണിക്കേഷൻ ടീമിന്റെ തലവൻ എന്നീ നിലകളിലും സജീവമായിരുന്നു. മേഘാലയ, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലെ രാഷ്ട്രീയകാര്യ സമിതി അംഗവും മഹാരാഷ്ട്ര പിസിസി എക്സിക്യൂട്ടീവ് അംഗവുമാണ്.
- Also Read വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“
‘ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേത്. കേന്ദ്ര സർക്കാരിൽ നിന്നു കൃത്യമായ സഹായമൊന്നും ഇവിടങ്ങളിൽ ലഭിക്കുന്നില്ല. കേന്ദ്രത്തിൽ ആര് ഭരിക്കുന്നു അവരോടൊപ്പം നിൽക്കുക എന്നതാണ് ഈ സംസ്ഥാനങ്ങളിലെ പ്രായോഗിക രാഷ്ട്രീയം. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം അവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.’ – മാത്യു ആന്റണി പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ താൽപര്യമുണ്ടോയെന്ന ചോദ്യത്തിനു പാർട്ടി ആവശ്യപ്പെടുന്നത് എന്തും ചെയ്യുമെന്നാണ് മാത്യുവിന്റെ മറുപടി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിന്റെ മകളും അഭിഭാഷകയുമായ ദിവ്യ മേരി സിറിയക് ആണ് ഭാര്യ. വിദ്യാർഥികളായ ആദിത്യ ആന്റണി മാത്യു, സിദ്ധാർഥ് സിറിയക് മാത്യു എന്നിവരാണ് മക്കൾ. English Summary:
Mathew Antony: Mathew Antony, the AICC Joint Secretary and Congress\“s key organizer from Changanassery, instrumental in North East politics, including bringing Zenit Sangma to Congress. |