പിറവം∙ മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷിന്റെ(22) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ബോട്ടിനുള്ളിൽ നിന്നു മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് ഇന്നലെയാണു സ്ഥിരീകരണം ഉണ്ടായത്. അപകടത്തിൽ പെട്ട മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തിയതായാണു വിവരം. കൊല്ലം തേവലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനും അപകടത്തിൽ മരിച്ചിരുന്നു.
- Also Read ബിഹാറിൽ പ്രചാരണത്തിനിടെ വെടിവയ്പ്പ്; ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു
കഴിഞ്ഞ 16നു പുലർച്ചെയാണു തുറമുഖത്തു നിന്നു 31 നോട്ടിക്കൽ മൈൽ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീ–ക്വസ്റ്റ് എണ്ണക്കപ്പലിലേക്കു ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ. ശക്തമായ തിരയിൽ പെട്ടു മറിഞ്ഞ ബോട്ടിൽ നിന്നു കോന്നി സ്വദേശി ആകാശ് ഉൾപ്പെടെ 16 പേർ രക്ഷപ്പെട്ടു. English Summary:
Mozambique Boat Accident: Mozambique boat accident claims the life of Indrajith. The body of the 22-year-old has been recovered near Beira port. The accident involved workers of Aries Marine, with rescue efforts underway. |