തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നില്‍ 200 ദിവസത്തിലേറെയായി സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ ആശ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തണമെന്ന് സിഐടിയു നേതാക്കളുടെ ആഹ്വാനം. സിഐടിയുവിന്റെ ആശ യൂണിയന്‍ ജില്ലാ നേതാക്കളാണ് എല്ലാ ഏരിയാ കമ്മിറ്റികളും ആഹ്ലാദ പ്രകടനം നടത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ നിര്‍ദേശം നല്‍കിയത്. അതിനൊപ്പം ഓരോ പിഎച്ച്‌സികളിലും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം വച്ച് ഫ്ലക്സ് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. അതിന് എത്ര രൂപ കൈയില്‍നിന്നു പോയാലും ചെയ്‌തേ പറ്റൂ എന്നും നേതാക്കള്‍ നിര്‍ദേശിക്കുന്നു. ഇതിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നു.
Also Read മന്ത്രവാദി തന്ന ചരട് കെട്ടിയില്ല; ഭാര്യയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു, കഴുത്തിലും ശരീരത്തിലും പൊള്ളൽ
ഓണറേറിയം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്നു പറയുകയും സമരക്കാരെ ആക്ഷേപിക്കുകയും ചെയ്ത സിഐടിയു ആണ് ഇപ്പോള്‍ വര്‍ധനവിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ ശ്രമിക്കുന്നതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിച്ചു തരേണ്ടത് ആരാണെന്ന് മുഖ്യമന്ത്രിക്ക് അടക്കം ബോധ്യപ്പെട്ടത് ആശാ സമരത്തിന്റെ വിജയമാണെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു. എളമരം കരീം അടക്കമുള്ള സിഐടിയു നേതാക്കന്മാര്‍ക്കും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നത് നേട്ടമാണെന്ന് സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു.
Also Read വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“
യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ആശമാര്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ അല്ല എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കാന്‍ സിഐടിയു ആവശ്യപ്പെടില്ലെന്നാണ് നേരത്തേ എളമരം കരീം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം വച്ചുള്ള ഫ്ലക്സ് വയ്ക്കണമെന്നാണ് സമൂഹമാധ്യമഗ്രൂപ്പുകളില്‍ നിര്‍ദേശം. സമരം ചെയ്യുന്നവരെ \“നാണമില്ലാതെ വന്നിരിക്കുന്നു\“ എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോള്‍ ഇതു ചെയ്യുന്നതെന്നും ബിന്ദു പറഞ്ഞു.
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
തുച്ഛമായ വര്‍ധന പ്രഖ്യാപിച്ചതില്‍ വിഷമമുണ്ടെന്ന് സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു. 233 രൂപ ആയിരുന്നത് 33 രൂപയും കൂടെ വര്‍ദ്ധിപ്പിച്ച് 263 രൂപ മാത്രമേ ആകുന്നുള്ളൂ. പക്ഷേ ഈ 1,000 രൂപ എന്ന് പറയുന്നത് 263 ദിവസം ഞങ്ങള്‍ ഈ തെരുവിലിരുന്ന് നേടിയെടുത്തതാണ്. ആ അര്‍ഥത്തില്‍ സമരത്തിന്റെ വിജയം തന്നെയാണിതെന്നും മിനി പറഞ്ഞു. ആയിരം രൂപ പ്രതിമാസവര്‍ധന എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തുടര്‍സമരപരിപാടികള്‍ ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നും സമരസമിതി അറിയിച്ചു. English Summary:
Asha Workers Honorarium Increase: CITU\“s Call for Celebration Sparks Controversy