തിരുവനന്തപുരം ∙ അനുരഞ്ജനം രൂപപ്പെട്ടില്ലായിരുന്നെങ്കിൽ പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഇടതുപക്ഷം പൊട്ടിത്തെറിയിലേക്ക് എത്തുമായിരുന്നു. അടുക്കാനാകാത്ത വിധം അകലുമെന്നുകൂടി ബോധ്യപ്പെട്ടതോടെയാണ് സിപിഐക്കു സിപിഎം വഴങ്ങിയത്. 5 ഘടകങ്ങളാണ് ഇരുപാർട്ടികളും കണക്കിലെടുത്തത്.
- Also Read പുനരാലോചനയിലേക്ക് നയിച്ചത് സിപിഐയുടെ ഭീഷണി; ‘പിഎം ശ്രീ’ വിവാദത്തിന് താൽക്കാലിക വിരാമം
1. ഒത്തുതീർപ്പായില്ലെങ്കിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽനിന്നു 4 സിപിഐ മന്ത്രിമാരും വിട്ടുനിൽക്കുമായിരുന്നു. അതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ബാധിക്കും. നവംബർ നാലിനു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം മന്ത്രിമാരുടെ രാജിയടക്കം പരിഗണിക്കുന്ന സ്ഥിതി രൂപപ്പെട്ടേനെ. അതോടെ എൽഡിഎഫ് വൻ കുഴപ്പത്തിലാകുമായിരുന്നു.
2. ഇരുപാർട്ടികൾക്കും പ്രാതിനിധ്യമുള്ള കേരളത്തിലെ സർക്കാരാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നട്ടെല്ല്. അതിൽ ക്ഷതമുണ്ടായാൽ അതു രാജ്യത്താകെ ഇടതുപക്ഷത്തിന്റെ ആരോഗ്യത്തെ ബാധിക്കും.
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
3. ബിജെപി നയങ്ങളുടെ അംശങ്ങളുള്ള പദ്ധതിയുടെ പേരിൽ ഇടതുപക്ഷത്ത് തമ്മിലടി എന്ന ചിത്രം ബിജെപിക്കെതിരെയുള്ള ഇടതു പോരാട്ടത്തെ ദുർബലപ്പെടുത്തും. സിപിഐയുടെയും സിപിഎമ്മിന്റെയും കേന്ദ്ര– സംസ്ഥാന നേതൃത്വങ്ങളെ മറ്റു സംസ്ഥാന ഘടകങ്ങളും ബന്ധപ്പെട്ടിരുന്നു. തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന വികാരമാണ് സിപിഐയുടെ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയത്. പിഴവുണ്ടായെങ്കിൽ തിരുത്തണമെന്ന വാദഗതിയാണ് സിപിഎമ്മിന്റെ വിവിധ നേതാക്കൾ കേന്ദ്രനേതാക്കളെ അറിയിച്ചത്.
4. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി തകരുന്ന പ്രതീതി സൃഷ്ടിക്കാൻ ഇരുപാർട്ടികളും ആഗ്രഹിച്ചില്ല. അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടത് മുന്നണിയെ നയിക്കുന്ന സിപിഎമ്മാണെന്ന നിലപാടാണ് സിപിഐ എടുത്തത്. പിഎം ശ്രീ കരാർ കാര്യത്തിൽ സിപിഎം മര്യാദ പാലിച്ചില്ലെന്നു വിലയിരുത്തി പഴി അവരുടെമേൽ വയ്ക്കുകയാണ് സിപിഐ ചെയ്തത്. അതോടെ സിപിഎമ്മിനുമേൽ സമ്മർദം വർധിച്ചു.
- Also Read അന്ന് തോമസ് ചാണ്ടിയെ രാജിവയ്പിച്ച കാനം ലൈൻ?; പിഎം ശ്രീയിൽ സിപിഐയുടെ മുന്നിൽ 3 വഴികൾ
5. ബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രതിപക്ഷപ്രചാരണം സിപിഐ കൂടി ഏറ്റെടുത്തതോടെ അതിനു വിശ്വാസ്യത കൂടി. മതന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് അതിന്റെ ഭാഗമായ പ്രതികരണങ്ങൾ ഉയർന്നു തുടങ്ങി. English Summary:
PM Sree Scheme controversy: The CPI CPM conflict over the PM Shri Scheme almost led to a major crisis in the LDF government. Reconciliation was reached to prevent the collapse of the coalition and the weakening of the left\“s position. |