ബെംഗളൂരു∙ ചിക്കമഗളൂരുവിൽ പ്രണയാഭ്യർഥന നിരസിച്ചതിന് സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ച ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു. ഭവിത് (26) നെയാണു ജയാപുര പൊലീസ് പിടികൂടിയത്.  
  
 -  Also Read  ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു, ക്രൂരമർദനം; ഭാര്യയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് ഭര്‍ത്താവ്   
 
    
 
പരുക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ്യാപികയായ 25 വയസ്സുകാരിക്കു നേരെയായിരുന്നു ആക്രമണം. സ്കൂളിൽ നിന്നു തിരിച്ച് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു സംഭവം. ഭവിത് ഫോണിൽ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്കൂൾ വിട്ട് ഇവർ വരുന്ന വഴിയിൽ ഒളിച്ചിരുന്ന് ഭവിത് ആക്രമിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് വിജനമായ പ്രദേശത്ത് നാട്ടുകാർ അധ്യാപികയെ അവശനിലയിൽ കണ്ടെത്തിയത്.  
  
 -  Also Read  കയ്യിൽ ചട്ടുകം വച്ച് പൊള്ളിച്ചു, ഭിത്തിയിൽ ഇടിപ്പിച്ചു; ഏഴാം ക്ലാസുകാരനെ 6 വർഷമായി പീഡിപ്പിച്ചു, പിതാവ് അറസ്റ്റിൽ   
 
   English Summary:  
Chikkamagaluru Teacher Assault: A Teacher was brutally attacked for rejecting a love proposal. The assailant has been arrested and the victim is receiving medical care. |