പാലക്കാട്∙ കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര(55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കൊലപാതക സമയത്ത് വീട്ടിൽ ഇവരുടെ മക്കൾ ആരും ഇല്ലായിരുന്നു. ഇന്ദിര സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭർത്താവ് വാസുവിനെ കുഴൽമന്ദം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  
  
 -  Also Read  പുനഃരാലോചനയിലേക്ക് നയിച്ചത് സിപിഐയുടെ ഭീഷണി; ‘പിഎം ശ്രീ’ വിവാദത്തിന് താൽക്കാലിക വിരാമം   
 
    
 
ഇന്നലെ വൈകീട്ട് വാസുവും ഇന്ദിരയും തമ്മിൽ വഴക്ക് നടന്നിരുന്നു. ഇന്ന് രാവിലെ മക്കൾ ജോലിക്കായി പുറത്തുപോയ സമയത്ത് വാസു വീണ്ടും ഇന്ദിരയുമായി വഴക്കിടുകയും കൊടുവാൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. വാസു സ്ഥിരമായി മദ്യപിച്ച് വന്ന് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.  
  
 -  Also Read   വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?   
 
   English Summary:  
Kerala crime news: A husband has been arrested in Kuzhalmannam, Palakkad, for murdering his wife during a domestic dispute. The incident occurred after an argument, with the husband using a sword to fatally wound his wife. |