‘മൊൻത’ ചുഴലിക്കാറ്റ്: ആന്ധ്രയിൽ ഒരു മരണം, കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങി; വിമാനസർവീസുകള്‍ റദ്ദാക്കി

LHC0088 2025-10-29 11:21:00 views 868
  



അമരാവതി∙ ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ഒരു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തീരദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടിയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. അയൽ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു.

  • Also Read മൊൻത ചുഴലിക്കാറ്റ്: ആന്ധ്രയിൽ പരക്കെ മഴ; കരതൊടാൻ തുടങ്ങിയത് ഇന്നലെ രാത്രി ഏഴോടെ   


ചുഴലിക്കാറ്റിനിടെ വീടിന് മുകളിൽ മരം വീണാണ് വയോധിക മരണപ്പെട്ടത്. ആന്ധ്രയിലെ കൊണസീമ ജില്ലയിലായിരുന്നു അപകടം. വൈകുന്നേരം 7 മണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാക്കിനടയിൽ കടൽക്ഷോഭം രൂക്ഷമാണ്. വീടുകളിൽ വെള്ളം കയറുകയും റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളിൽ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാർപ്പിച്ചത്.

  • Also Read പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്   


അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തിൽ നിന്നുള്ള 8 വിമാനങ്ങൾ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഒഡീഷയിൽ, സംസ്ഥാന സർക്കാർ 2,000ത്തിലധികം ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. ആന്ധ്രയിലും ഒഡീഷയിലുമായി വ്യാപകമായി വിളനാശം സംഭവിച്ചതായാണ് റിപ്പോർട്ട്. ‌ചുഴലിക്കാറ്റിന്റെ ആഘാതം കുറഞ്ഞതായും തെക്കൻ ഒഡീഷയിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നും ഐഎംഡി അധികൃതർ അറിയിച്ചു. കാറ്റിന്റെ വേഗം വൈകാതെ 80 കിലോമീറ്റർ ആയി കുറയുമെന്നും അധികൃതർ വ്യക്തമാക്കി.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Cyclone Montha caused widespread damage in Andhra Pradesh, leading to one confirmed death. The cyclone\“s impact included heavy rainfall across several states, prompting evacuations and disrupting air travel. Relief efforts are underway in affected regions.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139050

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.