ഭോപാൽ ∙ കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ ചെറുമകനായ ദേവേന്ദ്ര ഗെലോട്ടിന് എതിരെ സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ദിവ്യ ഗെലോട്ട്. ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവച്ചിരിക്കുന്ന നാലു വയസ്സുള്ള മകളെ സുരക്ഷിതമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദിവ്യ രേഖാമൂലം പൊലീസിൽ പരാതി നൽകി.
- Also Read വിദ്യാർഥികളുടെ ബാഗിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി; മോഷ്ടിച്ചതെന്ന് സംശയം
ദിവ്യയുടെ ഭർത്താവ് ദേവേന്ദ്ര ഗെലോട്ട് (33), അലോട്ടിൽ നിന്നുള്ള മുൻ എംഎൽഎയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട് (55), സഹോദരീഭർത്താവ് വിശാൽ ഗെലോട്ട് (25) എന്നിവർ വർഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചു വരികയാണെന്നാണ് ദിവ്യയുടെ പരാതി. മദ്യപാനം, ലഹരി മരുന്ന് ഉപയോഗം, അവിഹിത ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിവാഹത്തിനു മുൻപ് ദേവേന്ദ്ര ഗെലോട്ട് മറച്ചുവച്ചതായും ദിവ്യ ആരോപിക്കുന്നു. 2018 ഏപ്രിൽ 29നായിരുന്നു മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹം നടന്നത്. അന്ന് താവർചന്ദ് ഗെലോട്ട് കേന്ദ്രമന്ത്രിയായിരുന്നു.
- Also Read ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
2021ൽ ഗർഭിണിയായിരുന്നപ്പോൾ പീഡനം രൂക്ഷമായതായി ദിവ്യ പറയുന്നു. തനിക്ക് പലപ്പോഴും ഭക്ഷണം നിഷേധിക്കുകയും മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. മകൾ ജനിച്ചതിനുശേഷവും പീഡനം തുടർന്നു. 2019ൽ ഒത്തുതീർപ്പ് ശ്രമം നടന്നെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളായി. ഇന്ന് പണം കൊണ്ടുവന്നില്ലെങ്കിൽ ഞാൻ നിന്നെ കൊല്ലുമെന്ന് ഒരു ദിവസം രാത്രി ഭീഷണിപ്പെടുത്തിയ ദേവേന്ദ്ര തന്നെ തള്ളിയിടുകയും നട്ടെല്ലിനും തോളിനും അരയ്ക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. രാത്രി മുഴുവൻ വൈദ്യസഹായം ലഭിക്കാതെ കഴിയേണ്ടി വന്നുവെന്നും ദിവ്യ പറയുന്നു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി കൊണ്ടുവന്നില്ലെങ്കിൽ, നിനക്ക് നിന്റെ മകളെ കാണാൻ കഴിയില്ലെന്നാണ് ദേവേന്ദ്ര ഇപ്പോൾ പറയുന്നതെന്നും ദിവ്യ ആരോപിക്കുന്നു. അതേ സമയം, ആർക്കും ആരോപണങ്ങൾ ഉന്നയിക്കാമെന്നും എല്ലാ വസ്തുതകളും താൻ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമെന്നും ആണ് ദേവേന്ദ്ര ഗെലോട്ടിന്റെ മറുപടി. English Summary:
Dowry Harassment Allegations Against Governor\“s Grandson: Divya Gehlot, wife of Karnataka Governor Thawar Chand Gehlot\“s grandson, files a police complaint alleging dowry harassment, domestic violence, and the kidnapping of her daughter. The complaint details serious accusations of abuse against Devendra Gehlot and his family. |