search

ലോകകപ്പ് സെമിയിൽ ടോസ് വിജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്, പ്ലേയിങ് ഇലവനിൽ മാറ്റങ്ങളില്ല

cy520520 1 hour(s) ago views 324
  



മുംബൈ∙ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. വെസ്റ്റിൻഡീസിനെ തകർത്ത ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാനിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്. റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർ‌ടൻ പ്ലേയിങ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശര്‍മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷന്‍, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– ഫിൽ സോൾട്ട്, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെതൽ, ടോം ബാന്റൻ,സാം കറൻ, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ലിയാം ഡോസൻ, ജോഫ്ര ആര്‍ച്ചർ, ആദിൽ റാഷിദ്.

ടൂർണമെന്റിൽ ഉടനീളം നിറം മങ്ങിയെങ്കിലും അഭിഷേക് ശർമയിൽനിന്ന് ഇന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ബോളിങ് പരിശീലകൻ മോണി മോർക്കൽ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. സിംസാബ്‌വെയ്ക്കെതിരെ അർധസെഞ്ചറി നേടിയതൊഴികെ മറ്റെല്ലാ മത്സരങ്ങളിലും അഭിഷേകിനെ തളയ്ക്കാൻ എതിരാളികൾക്കു കഴിഞ്ഞു. 3 തവണ പൂജ്യത്തിനു പുറത്തായ താരം 6 മത്സരങ്ങളിൽ ആകെ 80 റൺസ് മാത്രമാണു നേടിയത്. സൂപ്പർ 8 റൗണ്ടിൽ സഞ്ജു കത്തിക്കയറിയതുപോലെ അഭിഷേക് തനിസ്വരൂപം പുറത്തെടുത്താൽ ഇന്ത്യയുടെ കളി മാറും; കഥയും. ഒരു വർഷം മുൻപ് വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ 54 പന്തിൽ 135 റൺസ് അടിച്ചെടുത്ത് ട്വന്റി20യിലെ തന്റെ ഉയർന്ന സ്കോർ കുറിച്ച താരമാണ് അഭിഷേക്. ADVERTISEMENT Go AD-FREE

മറുവശത്ത്, 2 തവണ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഈ ടൂർണമെന്റിലും മികച്ച ഫോമിലാണ്. ഓൾറൗണ്ടർ വിൽ ജാക്സാണ് ടീമിന്റെ നെടുംതൂൺ. ഏഴാമനായി ഇറങ്ങി ടൂർണമെന്റിൽ 191 റൺസ് നേടിയ താരം നാലു തവണയാണ് പ്ലെയർ ഓഫ് ദ് മാച്ച് ആയത്. ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, ടോം ബാന്റൻ, സാം കറൻ എന്നിവരുടെ ബാറ്റിങ് സ്ഥിരതയും ടീമിന്റെ കരുത്ത്. ഓപ്പണർമാരായ ജോസ് ബട്‌ലറും ഫിൽ സോൾട്ടും താളം കണ്ടെത്താൻ വിഷമിക്കുന്നതാണ് ഇംഗ്ലണ്ടിന്റെ ദൗർബല്യം. English Summary:
India vs England, Twenty 20 World Cup Semi Final Match Live Updates
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164293