ഡിജിറ്റൽ കാലത്ത് വ്യക്തിവിവരങ്ങൾ ചോരാനുള്ള സാധ്യത ഏറെയാണ്. പലപ്പോഴും നിങ്ങൾക്ക് അക്കൗണ്ടുള്ള സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുമ്പോഴാണ് അതിലെ വിവരങ്ങൾ പുറത്തുപോകുന്നത്. ഹാക്ക് ചെയ്യപ്പെട്ട സൈറ്റിൽ നിങ്ങൾ നൽകിയിരിക്കുന്ന പാസ്‌വേഡ് മറ്റു സൈറ്റുകളിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ തട്ടിപ്പിനിരയാകാൻ സാധ്യതയേറെയാണ്. പലപ്പോഴും ഇത്തരത്തിൽ ചോർത്തുന്ന വ്യക്തിഗത വിവരങ്ങൾ വൻതുകയ്ക്കാണ് ഡാർക് വെബിൽ വിൽക്കുന്നത്. സൈബർ തട്ടിപ്പുകാരാണ് ഇവ വാങ്ങുന്നവരിൽ ഭൂരിഭാഗവും. നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഇത്തരത്തിൽ ചോർന്നിട്ടുണ്ടോയെന്നു പരിശോധിക്കാനുള്ള ടൂൾ നിലവിൽ ഗൂഗിൾ നൽകുന്നുണ്ട്.  
  
 -  Also Read  സൈബർ തട്ടിപ്പിലൂടെ നേടിയത് 27 കോടി; നാട്ടിൽ ആഡംബര വീടും ഫാമുകളും, പ്രതിയെ അസമിലെത്തി പൊക്കി കേരള പൊലീസ്   
 
    
 
പേര്, ഇമെയിൽ ഐഡി, ജനനത്തീയതി, ഫോൺ നമ്പർ, പാസ്‌വേഡ് തുടങ്ങിയവ എവിടെയെങ്കിലുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ടോയെന്നു ഗൂഗിൾ നിരന്തരമായി ഇതുപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. എങ്ങനെ?  
 
∙ ഫോണിൽ ജി–മെയിൽ ആപ് തുറക്കുക. പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്ത് ‘Manage your Google Account’ ഓപ്ഷനെടുക്കുക. 
 ∙ ‘Security and sign-in’ തുറന്നാൽ ഡാർക് വെബ് റിപ്പോർട്ട് എന്ന ഓപ്ഷൻ കാണാം. ഇത് എനേബിൾ ചെയ്യണം. 
 ∙ തുടർന്ന് സേർച്ചിങ്ങിനു ശേഷം വിശദമായ റിപ്പോർട്ട് കാണിക്കും. 
 ∙ പേര്, ജനനത്തീയതി, ഫോൺ നമ്പർ, പാസ്‌വേഡ്, യൂസർ നെയിം, ജെൻഡർ എന്നിങ്ങനെ തരംതിരിച്ചു കാണാം. ഓരോന്നിലും ടാപ് ചെയ്താൽ എന്തൊക്കെ വിവരങ്ങൾ വിവരച്ചോർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കാം. 
 ∙ ഉദാഹരണത്തിന് ഒരു നിശ്ചിത പാസ്‌വേഡ് ചോർന്നിട്ടുണ്ടെന്നു മനസ്സിലായാൽ, മറ്റു സൈറ്റുകളിൽ ഇതേ പാസ്‍വേഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം മാറ്റുക. 
   
 
ഇടയ്ക്കിടയ്ക്ക് ‘ഡാർക് വെബ് റിപ്പോർട്ട്’ നോക്കിയാൽ സൈബർ തട്ടിപ്പിൽ അകപ്പെടാനുള്ള സാധ്യത കുറയും English Summary:  
Explainer: How to use Google\“s free dark web report to see if your personal info was exposed in a data breach? |