പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പത്തനംതിട്ട എആർ ക്യാംപിൽ വച്ച് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നൽകിയതായി ആരോപണം. ഉച്ചഭക്ഷണത്തിനൊപ്പം പോറ്റി തൈര് ആവശ്യപ്പെട്ടപ്പോൾ എആർ ക്യാംപ് കന്റീനിലെ ഒരു ജീവനക്കാരൻ വാങ്ങി നൽകിയെന്നാണ് ആരോപണം.  
  
 -  Also Read  ‘എന്നെ കുടുക്കിയവരെ നിയമത്തിനു മുന്നിലെത്തിക്കും’: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുടുക്കിയതോ, എങ്കിൽ ആര്?   
 
    
 
കസ്റ്റഡിയിലുള്ള പ്രതിക്കു പുറത്തെ ഭക്ഷണം വാങ്ങി നൽകുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. പുറത്തെ കടയിൽനിന്നാണ് തൈര് വാങ്ങിയത്. ഇതറിഞ്ഞ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ക്ഷുഭിതരായെന്നു പറയുന്നു. പുറത്തുനിന്നു വാങ്ങിയ തൈര് ഉപയോഗിച്ചില്ലെന്നും തിരികെ നൽകിയെന്നുമാണ് പൊലീസിലെ ചിലർ പറയുന്നത്.  
 
തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫിസിൽ കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ഇന്നലെ പുലർച്ചെ 2.40നാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക ശിൽപങ്ങളിലെയും വശങ്ങളിലെ തകിടുകളിലെയും 2 കിലോ സ്വർണം കവർന്നെന്ന കേസിലാണു നടപടി. കട്ടിളപ്പാളിയിലെ സ്വർണം നഷ്ടമായതിൽ മറ്റൊരു എഫ്ഐആറാണ് ഫയൽ ചെയ്തിരിക്കുന്നത്.  
  
 -  Also Read  പോറ്റി മുങ്ങുമെന്നു സൂചന കിട്ടി; ചടുല നീക്കവുമായി എസ്ഐടി; പെട്ടെന്നുള്ള അറസ്റ്റിനു പിന്നിൽ കൃത്യമായ വിവരം   
 
    
 
അഭിഭാഷകരെ ഉൾപ്പെടെ പുറത്തിറക്കി രഹസ്യമായാണ് കോടതി നടപടി പൂർത്തിയാക്കിയത്. ഇതു പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചു. പ്രതിഭാഗം അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയില്ല. കോടതി പരിസരത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു നേരെ ചെരുപ്പേറുണ്ടായി. പോറ്റിയെ വരുംദിവസങ്ങളിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തും. ഇതിനൊപ്പം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടുപോകും. English Summary:  
Pathanamthitta News reveals a security breach at AR Camp where a detainee: Unnikrishnan Potti, was allegedly provided with curd from outside. The incident, involving a potential violation of custody protocols, has prompted an internal investigation within the Kerala Police. |