കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിന്റെ ഭാഗമായി കുമരകത്തിന്റെ മുഖം മിനുങ്ങുന്നു. ജി–20 സമ്മേളനത്തിനു ശേഷം വീണ്ടും സർക്കാർ വകുപ്പുകൾ കുമരകത്ത് ഉണർന്നു പ്രവർത്തിച്ചു തുടങ്ങി. 2023ൽ ജി–20 സമ്മേളനത്തിനായി റോഡുകളുടെ ടാറിങ്ങും മറ്റു ജോലികളും യുദ്ധകാല അടിസ്ഥാനത്തിലാണ് നടന്നത്. അന്ന് റോഡ് റബറൈസ്ഡ് ആക്കിയതിനാൽ രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി റോഡ് പണിയേണ്ടി വരുന്നില്ല.   
 Read Also   
  
 -   രാഷ്ട്രപതിക്കൊപ്പം ശബരിമല കയറുന്നവരുടെ പട്ടിക കൈമാറി; യാത്ര ഗൂർഖ എമർജൻസി വാഹനത്തിൽ  Pathanamthitta 
 
        
    
 
കോണത്താറ്റ് പാലത്തിനു സമീപം നിലവിലുള്ള താൽക്കാലിക റോഡിൽ തറ ഓടുകൾ പാകുന്നതിനുള്ള ജോലിയാണ് റോഡിന്റെ കാര്യത്തിൽ ചെയ്യുന്നത്. ഇന്നലെ റോഡ് പണി തുടങ്ങി. കോണത്താറ്റ് പാലത്തിലൂടെ രാഷ്ട്രപതിയുടെ കാർ പോകുന്നതിനു സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ ഉപയോഗിക്കുന്നതിനാണു താൽക്കാലിക റോഡ് നന്നാക്കുന്നത്.   
 
കുമരകം റോഡിലെ പാലങ്ങളുടെ കൈവരികൾ വെള്ള പൂശുന്നതിനും നടപടി തുടങ്ങി. നേരത്തേ ജി–20 സമ്മേളനത്തിനാണു പാലങ്ങളുടെ കൈവരികൾ വെള്ള പൂശിയത്. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടു റോഡ് വശങ്ങൾ വൃത്തിയാക്കിത്തുടങ്ങി. English Summary:  
Kumarakom is undergoing beautification in preparation for the President of India\“s visit. Following the G20 summit, government departments are actively working on infrastructure improvements, including road repairs and maintenance of public spaces to ensure a smooth and safe visit. |   
                
                                                    
                                                                
        
 
    
                                     
 
 
 |