വെള്ളരിക്കുണ്ട് (കാസർകോട്) ∙ കർഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയാത്ത വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ.മാധവ് ഗാഡ്ഗിൽ. വന്യജീവിശല്യത്തിനു പരിഹാരമാവശ്യപ്പെട്ട് വെള്ളരിക്കുണ്ടിൽ നടന്നുവരുന്ന അനിശ്ചിതകാല കർഷക സ്വരാജ് സത്യഗ്രഹത്തിന്റെ രണ്ടാംഘട്ട പരിപാടികൾ പ്രഖ്യാപിക്കാൻ ചേർന്ന സംസ്ഥാന കൺവൻഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
  
 -  Also Read  കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം ഫലവത്തായില്ല   
 
    
 
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമായി, വന്യജീവിസംരക്ഷണത്തിനു മാത്രം പ്രാമുഖ്യം നൽകുന്ന 1972 ലെ വന്യജീവിസംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണ്. ഈ നിയമം റദ്ദാക്കണം. പഞ്ചായത്തുതലങ്ങളിൽ ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യ നിയമം നടപ്പാക്കാനുള്ള ശ്രമമാണ് ഇനി വേണ്ടത്.  
  
 -  Also Read  കിണറ്റിലെ ഗുഹയിൽ പുലി?; ക്യാമറ ഇറക്കി പരിശോധന: കോഴിക്കോട് കൂടരഞ്ഞിയിൽ ജനം ഭീതിയിൽ   
 
    
 
വന്യജീവികളുടെ എണ്ണം രണ്ടിരട്ടി വർധിച്ചിട്ടും ഇതു സംബന്ധിച്ച വിശ്വാസയോഗ്യമായ കണക്കുകളോ നടപടികളോ വനംവകുപ്പ് കൈക്കൊള്ളുന്നില്ല. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ജീവനോപാധികൾക്കുണ്ടാവുന്ന ഭീമമായ നഷ്ടം തീർത്തും അവഗണിക്കപ്പെടുന്നതു പ്രതിഷേധാർഹമാണ്. മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ 40,000 കോടി രൂപയുടെ കൃഷിനഷ്ടമുണ്ടായി. കേരളത്തിലെ നഷ്ടം സംബന്ധിച്ചും വിശദമായ പഠനമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. English Summary:  
Madhav Gadgil Call for Forest Department Reform in Kerala: Madhav Gadgil highlights the urgent need to protect farmers\“ lives and livelihoods amidst increasing wildlife attacks in Kerala. He criticizes the forest department\“s inadequacy and advocates for a more inclusive approach involving local communities in biodiversity management. |