deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘മഹാഭാരത’ത്തിലെ കർണനെ അവതരിപ്പിച്ച പങ്കജ് ധീർ അന്തരിച്ചു

Chikheang 7 day(s) ago views 712

  



മുംബൈ ∙ ബി.ആർ. ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ കർണനെ അവതരിപ്പിച്ചു ശ്രദ്ധേയനായ നടൻ പങ്കജ് ധീർ (68) അന്തരിച്ചു. അർബുദബാധിതനായി ചികിൽസയിലായിരുന്നു. മുംബൈയിലെ സാന്താക്രൂസിലുള്ള പവൻ ഹംസ് ശ്മശാനത്തിൽ ഇന്ന് നാലുമണിക്കാണ് സംസ്കാരം. തൊണ്ണൂറുകളിൽ ശ്രദ്ധേയമായ ‌ടെലിവിഷൻ പരമ്പരകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടാംവരവ് ആണ് ധീർ അഭിനയിച്ച മലയാള ചിത്രം. സഹോദരൻ സത്‌ലജ് ധീറിനൊപ്പം മുംബൈയിൽ വിസേജ് സ്റ്റുഡിയോസ് എന്ന സ്റ്റുഡിയോ നടത്തിയിരുന്നു. അഭിനയ് ആക്ടിങ് അക്കാഡമി എന്ന അഭിനയ പരിശീലന സ്ഥാപനവും സ്ഥാപിച്ചു.

  • Also Read പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു   


1956 ൽ പഞ്ചാബിലാണ് പങ്കജ് ധീർ ജനിച്ചത്. പിതാവ് സി.എൽ.ധീർ പ്രശസ്തനായ സംവിധായകനും നിർമാതാവുമായിരുന്നു. അങ്ങനെയാണ് പങ്കജിൽ സിനിമയോടുള്ള താൽപര്യമുണ്ടായത്. മുംബൈയിലായിരുന്നു പങ്കജിന്റെ സ്കൂൾ, കോളജ് വിദ്യാഭ്യാസം. അതിനു ശേഷം സിനിമാരംഗത്തേക്കു കടന്നു. പിതാവിനെപ്പോലെ സംവിധായകനാകുകയായിരുന്നു ലക്ഷ്യം. സഹസംവിധായകനായാണ് സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് അഭിനയിക്കാനുള്ള അവസരങ്ങളും ലഭിച്ചു. ‘സൂഖ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

  • Also Read ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി   


1988 ൽ പുറത്തിറങ്ങിയ, ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെയും വിനോദ വ്യവസായത്തിലെയും നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ‘മഹാഭാരത’ത്തിൽ കർണനെ അവതരിപ്പിച്ചതോടെ പങ്കജ് ധീർ ഇന്ത്യയാകെ പ്രശസ്തനായി. പൗരുഷം നിറഞ്ഞ ഭാവങ്ങളും വൈകാരിക രംഗങ്ങളിലടക്കം കാഴ്ചവച്ച അഭിനയ മികവും ധീറിന് രാജ്യമെമ്പാടും ആരാധകരെ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ രൂപത്തിൽ പ്രതിഷ്ഠയുള്ള കർണക്ഷേത്രങ്ങൾ പോലും സ്ഥാപിക്കപ്പെട്ടു. ധീറിനെ ബി.ആർ.ചോപ്ര ആദ്യം പരിഗണിച്ചത് അർജുനന്റെ വേഷം അവതരിപ്പിക്കാനായിരുന്നു എന്നും മീശയെടുക്കാൻ വിസമ്മതിച്ചതിനാൽ ഒഴിവാക്കുകയായിരുന്നെന്നും പറയപ്പെടുന്നു. ‌

കർണന്റെ വേഷം നൽകിയ അതിപ്രശസ്തിക്കു പിന്നാലെ ധാരാളം ദൂരദർശൻ പരമ്പരകളിലും ബോളിവുഡ് സിനിമകളിലും മലയാളം അടക്കമുള്ള ഭാഷകളിലെ സിനിമകളിലും ധീർ അഭിനയിച്ചു. കെ,മധുവിന്റെ സംവിധാനത്തിൽ ജയറാം നായകനായ ‘രണ്ടാംവരവ്’ എന്ന ചിത്രത്തിലെ വില്ലൻവേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദ്രകാന്ത, ദ് ഗ്രേറ്റ് മറാത്താ, യുഗ്, സസുരാൽ സിമാർ കാ (പരമ്പര), സനം ബേവഫാ, സഡക്, ബാദ്ഷാ, മിസ്റ്റർ ബോണ്ട്, നിഷാനാ (സിനിമ) തുടങ്ങിയവയിലും അഭിനയിച്ചു. മൈ ഫാദർ ഗോഡ്ഫാദർ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

അവസാനം അഭിനയിച്ചത് 2024 ൽ പുറത്തുവന്ന ധ്രുവ് താര – സമയ് സാധി സെ പാരെ എന്ന പരമ്പരയിലാണ്. ഭാര്യ അനിത ധീർ ബോളിവുഡിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആണ്. മകൻ നികിതിൻ ധീറും മരുമകൾ ക്രതിക സെൻഗറും ചലച്ചിത്രതാരങ്ങളാണ്. English Summary:
Pankaj Dheer, the actor known for his role as Karna in the Mahabharat series, has passed away at the age of 68. He was suffering from cancer. Dheer\“s legacy includes his contributions to Indian television and film, as well as his acting academy for aspiring talents.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70436