ദമാം∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ പരിസ്ഥിതി നിയമ ലംഘനത്തിന് ഇന്ത്യക്കാരൻ അറസ്റ്റിൽ. നിരോധിത സ്ഥലത്ത് റെഡിമിക്സ് ലോറിയിൽ നിന്നുള്ള കോൺക്രീറ്റ് ഉപേക്ഷിച്ച കേസിലാണ് ഇന്ത്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തത്. മണ്ണിനെ നേരിട്ടോ അല്ലാതെയോ ദോഷകരമായി ബാധിക്കുന്നതോ മലിനമാക്കുന്നതോ ആയ പ്രവർത്തനങ്ങൾ നടത്തിയാൽ ഒരു കോടി റിയാൽ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേന മുന്നറിയിപ്പ് നൽകി.  
  
 -   വിദേശ ജോലി വാഗ്ദാനം ചെയ്ത് വമ്പൻ തട്ടിപ്പ്: ജാമ്യത്തിൽ ഇറങ്ങി \“മുങ്ങി\“; 30 വർഷത്തിനു ശേഷം ദമ്പതികൾ പൊലീസ് വലയിൽ  Europe News 
 
        
  -   ന്യൂയോർക്കിൽ വീടിനുള്ളിൽ കളിക്കുന്നതിനിടെ 11 വയസ്സുകാരൻ കൊല്ലപ്പെട്ടു: 13 വയസ്സുകാരന്‍ അറസ്റ്റില്‍  US News 
 
        
    
 
∙കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച: അബഹയിൽ യുവാവ് അറസ്റ്റിൽ 
 അബഹ∙ സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ മഹായിലിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയിൽ കത്തിയുമായി കയറിയ പ്രതി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. ഉടൻ ശക്തമായ പരിശോധന നടത്തി പൊലീസ് പ്രതി പിടികൂടുകയായിരുന്നു English Summary:  
Saudi Arabia sees arrests for environmental violations and robberies. An Indian expatriate was arrested in Dammam for illegally dumping concrete, while a youth was arrested in Abha for a knife-point robbery at a store. |