കണ്ണൂർ ∙ ചെറുപുഴയിൽ മകളെ വീട്ടിൽ നിന്ന് അടിച്ചിറക്കുകയും പുസ്തകങ്ങളും മറ്റും തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുണ്ടംതടത്തെ കല്ലിങ്കൽ ഹൗസിൽ ജയ്മോനെ (41) ആണ് ചെറുപുഴ പൊലീസ് ബാലാവകാശ സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. ജെയ്മോന്റെ അമ്മ തങ്കമണി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.   
 
ഏതാനും ദിവസം മുൻപ് മദ്യലഹരിയിൽ വീട്ടിൽ എത്തിയ പ്രതി മകളെ അടിച്ച് പുറത്താക്കുകയും വീട്ടിനുള്ളിൽ സൂക്ഷിച്ച കുട്ടിയുടെ പഠനോപകരണങ്ങളും വസ്ത്രങ്ങളും തീവച്ചു നശിപ്പിക്കുകയുമായിരുന്നു. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. സ്ത്രീകളെ ഉപദ്രവിക്കൽ, ഭാര്യയെ ഉപദ്രവിക്കൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. നേരത്തെ ഗുണ്ടാ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ചെറുപുഴ ഇൻസ്പെക്ടർ എം.പി.വിനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. English Summary:  
Kannur news focuses on the arrest of a father in Cherupuzha for physically abusing his daughter and destroying her belongings. The accused, with a history of violence, was apprehended following a complaint filed by his mother. |