പാലക്കാട് ∙ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54) കൊച്ചുമകൾ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം. കാട്ടാന ഇവർ താമസിക്കുന്ന പാടിയുടെ ജനൽ തകർത്ത ശേഷം അകത്തേക്ക് കടന്ന് രണ്ടുപേരെയും ആക്രമിച്ച് കൊല്ലുകയായിരുന്നു. English Summary:  
Tragic Elephant Attack valparai Claims Two Lives: Palakkad elephant attack resulted in the tragic deaths of a grandmother and granddaughter. This incident highlights the ongoing issue of human-wildlife conflict in Kerala and the need for effective mitigation strategies. |