കപ്പൽ തകർന്ന് നടുക്കടലിൽ കുടുങ്ങിയ കൗമാരക്കാരനും കടുവയും കൊച്ചുബോട്ടിൽ നടത്തുന്ന ഉദ്വേഗഭരിതയാത്രയുടെ കഥ പറഞ്ഞ ‘ലൈഫ് ഓഫ് പൈ’യുടെ എഴുത്തുകാരൻ യാൻ മാർട്ടൽ മനോരമ ഹോർത്തൂസിലെത്തുന്നു. മലയാളം ആവേശത്തോടെ കാത്തിരിക്കുന്ന ‘ഹോർത്തൂസ്’ സാഹിത്യ–സാംസ്കാരികോത്സവം നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിലാണ് അരങ്ങേറുന്നത്.  
  
 -  Also Read  അമ്മത്തൊട്ടിലിൽ ഒരു കുട്ടി കൂടി; \“ഹോർത്തൂസ്\“   
 
    
 
വായനയിലും വിൽപനയിലും ചരിത്രം കുറിച്ച ‘ലൈഫ് ഓഫ് പൈ’ ഒന്നരക്കോടിയിലേറെ കോപ്പികളാണ് വിറ്റഴിഞ്ഞത്. കപ്പൽച്ചേതത്തിൽനിന്നു രക്ഷപ്പെട്ട പൈ പട്ടേൽ എന്ന പതിനാറുകാരനും റിച്ചഡ് പാർക്കർ എന്ന ബംഗാൾ കടുവയും ലൈഫ് ബോട്ടിൽ 227 ദിവസം പസിഫിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്നതാണ് നോവലിന്റെ കേന്ദ്രപ്രമേയം. 2002ൽ പുസ്തകത്തിന് മാൻ ബുക്കർ പ്രൈസ് ലഭിച്ചു.  
  
 -  Also Read  മനോരമ ഹോർത്തൂസ് 2025: റജിസ്ട്രേഷൻ പുരോഗമിക്കുന്നു, വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം   
 
    
 
ആങ് ലീയുടെ സംവിധാനത്തിൽ 2012 ൽ ‘ലൈഫ് ഓഫ് പൈ’ സിനിമയായപ്പോഴും ലോകശ്രദ്ധ നേടി. സൂരജ് ശർമ, ഇർഫാൻ ഖാൻ, തബു, ആദിൽ ഹുസൈൻ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ അണിനിരന്ന ചിത്രം 4 ഓസ്കറുകൾ നേടി. പൈ പട്ടേലിന്റെ കുട്ടിക്കാലം ചിത്രീകരിച്ചത് മൂന്നാറിൽ ആണെന്നത് കേരളത്തെ സിനിമയോടു കൂടുതൽ അടുപ്പിച്ചു.  
 
മനോരമ ഹോർത്തൂസ് വേദിയിൽ നവംബർ 28ന് ലൈഫ് ഓഫ് പൈ സിനിമ പ്രദർശിപ്പിക്കും. തുടർന്ന്, യാൻ മാർട്ടൽ സദസ്സിനോടു സംവദിക്കും. 29ന് മാർട്ടലുമായി മുഖാമുഖം.  
 
ദ് ഫാക്ട്സ് ബിഹൈൻഡ് ദ് ഹെൽസിങ്കി റോക്കമാറ്റിയോസ്, സെൽഫ്, ബിയാട്രിസ് ആൻഡ് വെർജിൽ, ദ് ഹൈ മൗണ്ടൻസ് ഓഫ് പോർച്ചുഗൽ, 101 ലെറ്റേഴ്സ് ടു എ പ്രൈം മിനിസ്റ്റർ എന്നിവയാണ് കാനഡ സ്വദേശിയായ യാൻ മാർട്ടലിന്റെ മറ്റു പ്രധാനകൃതികൾ. English Summary:  
Manorama Hortus : Yann Martel Martel, the author of Life of Pi, is attending Manorama Horthus.  |