ടെനിസി ∙ അമേരിക്കൻ സൈന്യത്തിന് വെടിക്കോപ്പുകൾ നിർമിച്ചു നൽകുന്ന ടെനിസിയിലെ അക്യുറേറ്റ് എനർജെറ്റിക് സിസ്റ്റംസ് പ്ലാന്റിലുണ്ടായ അതിഭീകരമായ സ്ഫോടനത്തിൽ 19 ജീവനക്കാരെ കാണാതായി. ഇവർ മരിച്ചതായാണ് അധികൃതർ ആശങ്കപ്പെടുന്നത്. പരുക്കേറ്റ നാല്-അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി.
ഗാസ സമാധാന കരാറിന്റെ വിജയം ആഘോഷിക്കാൻ ഡോണൾഡ് ട്രംപ് ഈജിപ്തിലേക്ക് Gulf News
രാവിലെ 7:45-ഓടെയാണ് നാഷ്‌വിൽ നിന്ന് 60 മൈൽ അകലെയുള്ള റൂറൽ മേഖലയിലെ ഈ പ്ലാന്റിൽ ദുരന്തമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒരു കെട്ടിടം പൂർണ്ണമായും തകർന്ന് തരിപ്പണമായതായി ഹംഫ്രീസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് സ്ഥിരീകരിച്ചു.
\“അവിടെ വിവരിക്കാൻ ഒന്നുമില്ല, അത് ഇല്ലാതായിരിക്കുന്നു. എന്റെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണിത്,\“ വികാരഭരിതനായി ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു. കാണാതായവരെ \“19 ആത്മാക്കൾ\“ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പ്ലാന്റിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് പ്രവേശിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. നിലവിൽ പ്രദേശം സുരക്ഷിതമാണെങ്കിലും, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നത് ശ്രമകരമാണ്. അപകടകാരണം കണ്ടെത്താൻ എഫ്ബിഐ, എടിഎഫ് എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. English Summary:
Tennessee explosion at an ammunition plant has resulted in multiple casualties. Authorities are investigating the cause of the devastating incident at the Accurate Energetic Systems facility.