തൃശൂർ ∙ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് വാനിലും സ്കൂട്ടറിലും ഇടിച്ച ശേഷം കടയിലേക്കു പാഞ്ഞുകയറി. ഇന്നലെ വൈകിട്ട് എട്ടോടെ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ ദിവാൻജിമൂല ഭാഗത്തെ കവാടത്തിനു മുന്നിലാണ് അപകടം.
തൃശൂരിൽ നിന്ന് എറണാകുളത്തേക്കു യാത്രക്കാരുമായി പോകുകയായിരുന്ന ബസ് കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ റോഡിൽ നിന്നു ചെട്ടിയങ്ങാടി ദിശയിൽ പ്രധാന റോഡിലേക്കു കയറുന്നതിനിടെയാണ് അപകടം. കടയ്ക്കു മുന്നിലുണ്ടായിരുന്ന മറ്റൊരു സ്കൂട്ടറും ബസ് ഇടിച്ചുവീഴ്ത്തി. കടയുടെ ബോർഡും തകർത്തു. വാനിനും സ്കൂട്ടറുകൾക്കും ബസിനും കേടുപാടുകളുണ്ടായിടട്ടുണ്ട് . ആർക്കും കാര്യമായ പരുക്കില്ല. English Summary:
KSRTC accident occurred in Thrissur when a Superfast bus collided with a van and scooter before crashing into a shop. Thankfully, there were no major injuries reported from the incident that took place near the Thrissur KSRTC stand. |