ഗുരുവായൂർ ∙ തൈക്കാട് പള്ളി റോഡിനു സമീപം  തെരുവുനായ സ്ത്രീയുടെ ചെവി കടിച്ചെടുത്തു. മറ്റ് 6 പേർക്കു കൂടി നായയുടെ കടിയേറ്റു. പള്ളി റോഡിൽ കുന്നത്ത് വഹിദയ്ക്കാണ് (52) നായയുടെ കടിയേറ്റ് ഇടത്തേ ചെവിയുടെ മുകൾ ഭാഗം നഷ്ടപ്പെട്ടത്. വീട്ടു മുറ്റത്ത് പുല്ലു പറിക്കുമ്പോൾ പിന്നിൽ നിന്നെത്തിയ നായ ചാടിക്കടിക്കുകയായിരുന്നു.  ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രഥമചികിത്സ നൽകി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.   
 
ഗുരുവായൂർ അർബൻ ബാങ്ക് വൈസ് ചെയർമാൻ തൈക്കാട് രാമനത്ത് ആർ.എ. അബൂബക്കറിന്റെ മകൻ സഹദ് അബൂബക്കർ (25), തൈക്കാട് പുലിക്കോട്ടിൽ ആന്റണിയുടെ ഭാര്യ റെജി (38), കറപ്പംവീട്ടിൽ അഷ്റഫ് (53) , സോന ജോൺസൺ (21), പാൽ വിൽപനക്കാരൻ ഹരിദാസ് (55), പുതുവീട്ടിൽ മുഹമ്മദലിയുടെ ഭാര്യ റാഷിദ (48) എന്നിവരെയും നായ കടിച്ചു. അടുത്ത ദിവസങ്ങളിലായി 3 നായ്ക്കളാണ് പ്രദേശത്ത് ചത്തു കിടന്നതെന്ന് നാട്ടുകാർ പറഞ്ഞു. English Summary:  
Guruvayur dog attack resulted in a woman losing part of her ear and several others being bitten. The incident highlights the growing concern over stray dog attacks in Kerala and the urgent need for effective management strategies. |