വടകര ∙ റൂറൽ എസ്പി ഓഫിസിനു മുൻപിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനുള്ള യുവതിയുടെ ശ്രമം എസ്ഐയുടെ ഇടപെടൽ മൂലം തടയാനായി. തമിഴ്നാട്ടുകാരിയായ യുവതി രക്ഷപ്പെടാൻ കാരണം വടകര സ്റ്റേഷനിലെ എസ്ഐയും സ്റ്റുഡന്റ്സ് പൊലീസ് നോഡൽ ഓഫിസറുമായ സുനിൽ കുമാർ തുഷാരയാണ്. വാണിമേൽ സ്വദേശിക്കൊപ്പം വിദേശത്ത് കഴിഞ്ഞ യുവതി നാട്ടിൽ എത്തിയ യുവാവിനെ കാണാൻ പോയിരുന്നു. ഇതറിഞ്ഞ് സ്ഥലത്തു നിന്ന് യുവാവ് മുങ്ങി. നാട്ടിലെത്തിയപ്പോഴാണ് യുവാവിന് ഇവിടെ ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞത്.
തുടർന്ന് യുവതിയുടെ പരാതിയിൽ വളയം പൊലീസ് അന്വേഷണം നടത്തി ഇയാളെ കണ്ടെത്താമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ബന്ധുക്കൾക്കൊപ്പം റൂറൽ ജില്ലാ പൊലീസ് മേധാവിയെ കാണാൻ എത്തിയ യുവതി പെട്ടെന്ന് ഓഫിസിനു പുറത്തേക്ക് ഓടി പ്രവേശന കവാടത്തിനു സമീപം ദേഹത്ത് പെട്രോൾ ഒഴിച്ചു. തീപ്പെട്ടി ഉരയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഔദ്യോഗിക ആവശ്യത്തിന് സുനിൽ കുമാർ ഇവിടെ എത്തിയത്. ഓടിച്ചെന്ന് യുവതിയുടെ കയ്യിലെ തീപ്പെട്ടി തട്ടിത്തെറിപ്പിച്ചു. രണ്ടു പേരും തെറിച്ചു വീണു. യുവതിയെ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി മെഡിക്കൽ കോളജിലേക്ക് വിട്ടു. പെട്രോൾ ദേഹത്ത് ഒഴിച്ചതിന്റെ പൊള്ളലുണ്ട്. English Summary:
Suicide attempt thwarted by a vigilant SI in Vatakara, saving a young woman from self-harm. The timely intervention of the police officer prevented a tragic incident, highlighting the importance of quick response in crisis situations. The woman is currently receiving medical treatment after the police action. |