ആലപ്പുഴ ∙ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പ്രകടമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. മോഹൻലാലിനെ ആദരിച്ച പരിപാടിയായതിനാൽ അതിനെ വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. പക്ഷേ അദ്ദേഹത്തെ പോലൊരു കലാകാരനെ രാഷ്ട്രീയ സങ്കുചിത താൽപര്യത്തിനായി ഉപയോഗിക്കണമായിരുന്നോ എന്നു സർക്കാർ ആലോചിക്കണം.   
 
ജനങ്ങൾക്കു സർക്കാരിനോടുള്ള വെറുപ്പ് മറികടക്കാനാണ് ഇത്തരം പിആർ പരിപാടികൾ സംഘടിപ്പിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു തന്ത്രമായിരുന്നു മോഹൻലാലിനുള്ള ആദരം.  
 
അയ്യപ്പസംഗമത്തിനു പൊതുഖജനാവിലെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദേശം ലംഘിച്ച് 8.2 കോടി രൂപ അനുവദിച്ചു. ഈ പണവും പോയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്കാണ്. ദൈവത്തെപ്പോലും ഭയമില്ലാത്ത ഭരണമാണു നടക്കുന്നതെന്നും ക്ഷേത്രങ്ങളിലെ സ്വർണം ചെമ്പായി മാറുകയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. English Summary:  
KC Venugopal\“s Criticism of Mohanlal Felicitation Event |