സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമായിരുന്നു 2025ലെ നൊബേൽ പ്രഖ്യാപനങ്ങൾക്കിടയിലെ പ്രധാന ചർച്ച. ഒരു ഘട്ടത്തിൽ ചർച്ച കൈവിട്ടുപോയി ലോകസമാധാനം തകർക്കുമോ എന്നു വരെ തോന്നിപ്പിച്ചു. പക്ഷേ തന്റെ കണ്ടുപിടിത്തം കാരണം സമാധാനംതന്നെ നഷ്ടപ്പെട്ട ഒരു ശാസ്ത്രപ്രതിഭയാണ് ഈ നൊബേൽ സമ്മാനത്തിനു പിന്നിലെന്നതാണ് യാഥാർഥ്യം– 1833 ഒക്ടോബർ 21ന് സ്വീഡനിലെ സ്റ്റോക്കോമിൽ ജനിച്ച ആൽഫ്രഡ് നൊബേൽ. സ്വന്തം കണ്ടെത്തലായ ഡൈനമിറ്റ് ഉൾപ്പെടെ യുദ്ധങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതിൽ മനംനൊന്താണ് വിൽപത്രത്തിൽ ഇത്തരമൊരു പുരസ്കാരത്തിന് അദ്ദേഹം പണം മാറ്റിവച്ചത്. ലോകനന്മയ്ക്കുതയുന്ന, അതിന്റെ മുന്നോട്ടുള്ള യാത്രയ്ക്കു സഹായിക്കുന്ന കണ്ടെത്തലുകളും പഠനങ്ങളും ഗവേഷങ്ങളുമെല്ലാം നടത്തിയവർക്കാണ് നൊബേൽ സമ്മാനിക്കുക. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ പ്രതിഭകൾക്കു സമ്മാനിക്കുന്ന നൊബേൽ 2025ൽ ആർക്കെല്ലാമാണു ലഭിച്ചത്? എന്തുകൊണ്ടാണ് അവരെ നൊബേല്‍ സമിതി തിരഞ്ഞെടുത്തത്? ഓരോ വിഷയത്തിലും വിദഗ്ധർ എഴുതിയ വിശകലനം വായിക്കാം. English Summary:
Weekend Brain Boost- Kerala PSC GK News- Nobel Prize Medicine, Physics, Chemistery, Peace, Economics and Literature Winenrs 2025- All Details in One Story. |