ലോകത്തിന്റെ സ്പന്ദനം കണക്കിലെന്ന് ചാക്കോ മാഷ് പറയും പോലെ, മനുഷ്യ ജീവിതത്തിന്റെ സ്പന്ദനം ഇപ്പോൾ വാട്സാപ്പിലാണ്. മിനിറ്റുകളുടെയും സെക്കൻഡുകളുടെയും വ്യത്യാസത്തിൽ വൺ ടിക്ക്, ഡബിൾ ടിക്ക്, ബ്ലൂ ടിക്ക് എന്നിങ്ങനെ ചലിക്കുകയാണ് ജീവിതം. വാട്സാപ്പിന്റെ ഇന്ത്യൻ എതിരാളിയെ വിവരിക്കുന്ന ഈ ലേഖനം വായിക്കുന്നതിനൊപ്പം നമുക്കൊരു ചാലഞ്ച് കൂടിയെടുത്താലോ! വാട്സാപ് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വധീനിക്കുന്നെന്നു നോക്കാം. ഇതു വായിച്ചു തുടങ്ങിയ നിമിഷം മുതൽ തീരും വരെ നിങ്ങളുടെ വാട്സാപ്പിൽ എത്ര നോട്ടിഫിക്കേഷനുകൾ വന്നെന്നു നോക്കുക. ഇതിനിടെ എത്ര തവണ നിങ്ങളുടെ ചിന്ത വാട്സാപ്പിലേക്ക് എത്തിയെന്നതു കൂടി റിവൈൻഡ് ചെയ്യുക. ഇതാണ് നിങ്ങളും വാട്സാപ്പുമായുള്ള ഡിജിറ്റൽ ജീവിതബന്ധം. ആ ബന്ധത്തിലേക്ക് ഒരു ഇന്ത്യൻ കമ്പനി പുതിയ ‘ആപ്’ വച്ചിരിക്കുന്നത്. അതിനെ കേന്ദ്ര സർക്കാരുൾപ്പെടെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഡിജിറ്റൽ ലോകത്തെ ജീവിതത്തിന്റെ ഹൃദയമാണ് വാട്സാപ്. ശരാശരി 33.5 മിനിറ്റ് English Summary:
‘Made in India’ Arattai: Will it be next Whatsapp? Know about the Messaging App and Zoho founder Sridhar Vembu\“s Life and Career |