രാജിവച്ചും അധികാരത്തിലേറിയും ഒൻപതു തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബിഹാറില്‍ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയും നിതീഷ് കുമാര്‍ തന്നെ. ഒരിക്കല്‍ വികസന രാഷ്ട്രീയത്തിന്റെ നായകന്‍ എന്ന് സ്വയം വിശേഷിപ്പിച്ച നിതീഷ് കുമാറിനെ പില്‍ക്കാലത്ത് എതിരാളികള്‍ വിളിച്ചത് അവസരവാദത്തിന്റെ രാജകുമാരനെന്നാണ്. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നതിന്റെ മുന്തിയ ഉദാഹരണമാണ് നിതീഷ്. ബിജെപിയുമായും രാഷ്ട്രീയ എതിരാളികളായ ആര്‍ജെഡിയുമായും പലതവണ ഇണങ്ങിയും പിണങ്ങിയുമാണ് നിതീഷിന്റെ രാഷ്ട്രീയ യാത്ര. നിതീഷിന്റെ കൂറുമാറ്റങ്ങള്‍ ബിഹാര്‍ രാഷ്ട്രീയത്തെ മാത്രമല്ല, ദേശീയതലത്തിലെ സഖ്യങ്ങളെ വരെ ഉലച്ചിട്ടുണ്ട്. 2000ല്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ വെറും ഏഴു ദിവസം മാത്രമേ നിതീഷിന് പദവിയിലിരിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ 2005ല്‍ എന്‍ഡിഎ സഖ്യത്തില്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ലെങ്കിലും സംഭവബഹുലമായിരുന്നു രാഷ്ട്രീയ ജീവിതം. 2010ലും മുഖ്യമന്ത്രിയായതോടെ സദ്ഭരണത്തിന്റെ നായകനെന്ന വിശേഷണം കൈവന്നു. സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍    English Summary:  
Bihar Assembly Elections 2025: How Nitish Kumar\“s love hate relationship with Narendra Modi impacted Bihar Politics? Will Tejashwi Yadav rise to power?  |   
                
                                                    
                                                                
        
 
    
                                     
 
 
 |