കുതിച്ചു കുതിച്ച് സ്വർണം അതിന്റെ സർവകാല റെക്കോർഡ് കുതിപ്പിലേക്ക് കടന്നിരിക്കുന്നു. ഒക്ടോബർ 14ന് പവന് ഒറ്റയടിക്ക് കൂടിയത് 2400 രൂപ, ഗ്രാമിന് 300 രൂപയും! പവന് ആകെ 94,000 രൂപയും കടന്നു. ഒരു ലക്ഷത്തിലേക്ക് ഇനി ഏറക്കുറെ 6000 രൂപയുടെ ദൂരം മാത്രം. ഈ സാഹചര്യത്തിൽ സ്വർണത്തിന്മേൽ എങ്ങനെ നിക്ഷേപം നടത്തുമെന്ന ചിന്തയിലാണു പലരും. കുതിക്കുന്ന വിലകണ്ട് സ്വർണം വാങ്ങിക്കൂട്ടുന്നവരും അതിനു തയാറെടുക്കുന്നവരും ഏറെ. അതേസമയം ആഭരണങ്ങൾ പലതരത്തിൽ നഷ്ടമുണ്ടാക്കും എന്ന തിരിച്ചറിവിൽ ഡിജിറ്റൽ ഗോൾഡിലേക്കു മാറുന്നവരും ഇപ്പോൾ കൂടുതലാണ്. പക്ഷേ ഡിജിറ്റല്‍ ഗോൾഡ് എങ്ങനെ വാങ്ങും?     English Summary:  
Gold Rate Hike: Gold prices are skyrocketing, What are the Pros and Cons of Investing in Gold Now? How to invest in digital gold? |