‘പത്തിരുപതു കൊല്ലമായി ഞാൻ പുകവലിക്കുന്നു. എന്നിട്ടും ഇന്നേവരെ ഞാനതിന് അഡിക്‌ട് ആയിട്ടില്ലല്ലോ’– കേട്ടുപഴകിയൊരു കോമഡിയാണ്. പക്ഷേ വർഷമെത്ര കഴിഞ്ഞാലും, തലമുറയെത്ര മാറിയാലും ഇതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നതാണു യാഥാർഥ്യം. അതിപ്പോൾ ഈ തലമുറയ്ക്ക് ഒട്ടും മനക്കട്ടിയില്ലെന്ന് പറയുന്ന 90s കിഡ്സ് ആയാലും, ചുറ്റിലും നെഗ് (നെഗറ്റിവിറ്റി) ആണെന്ന് പറഞ്ഞു സ്വയം ഉൾവലിയുന്നവരായാലും, ക്രിഞ്ചുകൾക്ക് നടുവിൽനിന്ന് ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്ന ജെൻസീ ആയാലും അതുതന്നെ അവസ്ഥ. കാരണം, അന്നും ഇന്നും നമ്മൾ പോലുമറിയാതെ നമ്മെ അഡിക്‌ടാക്കുന്ന, അടിമകളാക്കുന്ന പലതുമുണ്ടായിരുന്നു. നമ്മൾ അഡിക്ടായെന്നു തിരിച്ചറിയുന്നില്ലെന്നു മാത്രം. അതുകൊണ്ട്, പല തലമുറകൾ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയുന്നതിനു മുൻപ് സ്വയം ഒന്നു പരിശോധിക്കുക. നിങ്ങൾ പോലുമറിയാതെ അഡിക്‌ഷന്റെ പുതുതലമുറ ‘അധോലോക’ത്തിൽ നിങ്ങൾ അംഗങ്ങളായിക്കഴിഞ്ഞെന്ന സത്യം മനസ്സിലാകും. ഇതെല്ലാം അഡിക്‌ഷനായിരുന്നോ എന്നു പോലും അന്തംവിട്ടു പോകും. അതാണ് സൈലന്റ് അഡിക്‌ഷൻ. ബിപി പോലെ സൈലന്റ് കില്ലേഴ്‌സ് എല്ലാവർക്കും സുപരിചിതമാണെങ്കിലും സൈലന്റ് അഡിക്ഷൻ അങ്ങനെയല്ല. ഇതിന്റെ ലക്ഷണങ്ങൾ പലർക്കും തിരിച്ചറിയാൻ പോലുമാകില്ല. അഥവാ    English Summary:  
Behavioral Addiction : How Silent Addictions Like Stress Eating and Workaholism Impact Your Health? Symptoms and Practical Solutions  |