ആലപ്പുഴ ∙ സ്കൂൾ വിദ്യാർഥിയ്ക്ക് കളഞ്ഞു കിട്ടിയ വിവാഹമോതിരം യഥാർഥ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ചു. മാരാരിക്കുളം 11-ാം മൈൽ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നുമാണ് മുഹമ്മ മദർ തെരേസാ ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയായ ചേർത്തല പുത്തൻ പുരയ്ക്കൽ ഷിബുവിന്റെ ഷോണിന് (14) 6 ഗ്രാം തൂക്കം വരുന്ന വിവാഹമോതിരം കളഞ്ഞ് കിട്ടിയത്. തുടർന്ന് ഓട്ടോ ഡ്രൈവർമാരും ചേർന്ന് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. മോതിരത്തിന്റെ ഉടമയായ മായിത്തറ ശ്യാം നിവാസിൽ ശ്യാംകുമാറിനെ ജനമൈത്രി പോലീസിന്റെ സഹായത്താൽ കണ്ടെത്തിയാണ് മോതിരം കൈമാറിയത്. മാരാരിക്കുളം സബ് ഇൻസ്പെക്ടർ അജികുമാറും സന്നിഹിതനായിരുന്നു. 
  English Summary:  
Lost wedding ring recovered by student, marking a great act of honesty. A school student in Alappuzha found a lost wedding ring and returned it to its rightful owner with the help of the police and auto drivers. This heartwarming story highlights the importance of honesty and community spirit in Kerala. |   
                
                                                    
                                                                
        
 
    
                                     
 
 
 |