ശിരോലിഖിതത്തിൽ ജീവന്റെ നേർത്ത വരയെങ്കിലുമുണ്ടെങ്കിൽ മരണത്തിന്റെ വക്കിൽ നിന്നു തിരിച്ചു വരാനാകുന്ന ഒരു യാത്രയെക്കുറിച്ചാണിത്. മൈനസ് 65 ഡിഗ്രി, മനുഷ്യനും മനസ്സും മരണത്തിലേക്കു മരവിച്ചു പോകാവുന്നത്ര കൊടുംതണുപ്പ്. ഉള്ളിലേക്കെടുക്കാൻ ഒരിറ്റ് ഓക്സിജനില്ല. ചുറ്റും ഇരുട്ടു മാത്രം. ഒരു വാക്ക് മിണ്ടിയാൽ ആകാശം കേൾക്കില്ല, ഭൂമിയും ചെവി തരില്ല. നിലംതൊടുമ്പോൾ ജീവനുള്ളവർ ഭാഗ്യവാന്മാർ. ഒരാളും ഒരിക്കലും തുനിഞ്ഞിറങ്ങരുതാത്ത ഇങ്ങനെയൊരു യാത്രയെക്കുറിച്ച് ഇപ്പോൾ വീണ്ടും ഓർമിപ്പിക്കുന്നത് 13 വയസ്സുമാത്രം പ്രായമുള്ളൊരു അഫ്ഗാൻ ബാലന്റെ ആകാശച്ചിറകേറിയുള്ള പലായനമാണ്. സ്റ്റോഎവേ: ആകാശത്തിനും ഭൂമിക്കുമിടയിൽ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നുറപ്പില്ലാത്ത ആ യാത്രയെ ഒറ്റവാക്കിൽ ഇങ്ങനെ വിളിക്കാം. പാസ്പോർട്ടോ, വീസയോ, ടിക്കറ്റോ, എന്തിന് തിരിച്ചറിയാനൊരു രേഖപോലുമില്ലാതെ ഒരു കൊച്ചു യാത്രക്കാരൻ കഴിഞ്ഞ ദിവസം ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങി.    English Summary:  
Afghan Boy Wheel-Well Stowaway: How Rare Is It To Survive While Hiding In An Airplane Landing Gear? Major Incidents that shook the world including Punjabi brothers\“ story  |   
                
                                                    
                                                                
        
 
    
                                     
 
 
 |