LHC0088 • 2025-10-8 23:20:56 • views 795
കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ‘എട്ടുമുക്കാൽ അട്ടി വച്ചതുപോലെ’ എന്ന പ്രയോഗം ചർച്ചയാകുന്നു. പ്രതിപക്ഷത്തെ എംഎൽഎയെ ഉദ്ദേശിച്ചായിരുന്നു പ്രയോഗം. പണ്ടത്തെ നാണയമായ ഓട്ടമുക്കാൽ എട്ടെണ്ണം അട്ടിവച്ചത് പോലെ എന്നാണ് ഉദ്ദേശിക്കുന്നത്. ഓട്ടമുക്കാൽ എട്ടെണ്ണം അട്ടി വച്ചാലും അതിന് വലിയ ഉയരമുണ്ടാകില്ല. നടുഭാഗം ഓട്ടയുമായിരിക്കും. ബലമോ ഉൾക്കാമ്പോ ഇല്ലാത്തത് എന്ന അർഥത്തിലാണ് എട്ടുമുക്കാൽ അട്ടിവച്ചതുപോലെ എന്ന് പ്രയോഗിക്കുന്നത്. കണ്ണൂരിൽ പ്രത്യേകിച്ച് കൂത്തുപറമ്പ് ഭാഗത്താണ് ഈ പ്രയോഗമുള്ളത്. എന്നാൽ പുതിയ തലമുറയിലെ പലർക്കും ഈ പ്രയോഗത്തിന്റെ അർഥം അറിയില്ല.
- Also Read ‘എട്ടുമുക്കാലട്ടി വച്ചതു പോലെ’: പ്രതിപക്ഷ എംഎല്‍എയെ പരിഹസിച്ച് മുഖ്യമന്ത്രി; ഉന്തും തള്ളും, നിയമസഭ പ്രക്ഷുബ്ധം
നിയമസഭയിൽ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടാക്കിയ പ്രതിപക്ഷ എംഎല്‍എയുടെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രയോഗം. എട്ടുമുക്കാലട്ടി വച്ചതു പോലെ എന്ന് തന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ശരീരശേഷി വച്ചല്ല അതെന്നും എംഎല്‍എ എന്ന പരിരക്ഷ ഉപയോഗിച്ചാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
- Also Read ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!
സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിയമസഭ തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരിച്ചത്. English Summary:
Body shaming kerala has become a point of debate after Kerala Chief Minister Pinarayi Vijayan\“s recent comment in the assembly. His remark has ignited controversy and sparked discussions on political discourse and respect. |
|