ആറു വർഷം മുൻപ് കോഴിക്കോടുനിന്ന് കാണാതായ ഇരുപത്തിയൊൻപതുകാരനായ ഒരു യുവാവ്. സാധാരണ ‘മിസ്സിങ് കേസു’കളിലേതു പോലെ തുമ്പില്ലാതെ അവസാനിക്കാനുള്ള വിധിയായിരുന്നില്ല പക്ഷേ ആ കേസിന്. പ്രഫഷനൽ മികവോടെ കേരള പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ കോഴിക്കോട് നഗരത്തിലെ സരോവരം പാർക്കിനു സമീപത്തെ കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പിൽ ആ യുവാവിന്റേതെന്നു സംശയിക്കുന്ന അസ്ഥികൾ കണ്ടെത്തി. ഇനി നിർണായകമായ ഡിഎൻഎ പരിശോധനയാണ്. കാണാതായ വിജിൽഎന്ന യുവാവിന്റേതാണ് ഈ അസ്ഥികൾ എന്നു പരിശോധനയിൽ തെളിഞ്ഞാൽ കേരള പൊലീസിന്റെ അന്വേഷണമികവിന്റെ പൊൻതൂവലുകളിലൊന്നായി ആ തിരോധാനക്കേസ് വഴിമാറും. എന്തുകൊണ്ടാണ് വർഷങ്ങൾക്കു മുന്‍പ് പാതിവഴിയില്‍നിന്നു പോയ ഒരു കേസ് പൊലീസ് പൊടിതട്ടിയെടുത്തത്? എങ്ങനെയാണ് നിർണായക തെളിവുകളിലേക്ക് അന്വേഷണം എത്തിയത്? ആരായിരുന്നു അന്വേഷണത്തിനു പിന്നിൽ?    English Summary:  
A Missing Case Turns into a Chilling Murder Story: What Really Happened to Vijil Vijayan in Kozhikode? How Did the New Kerala Police Team Find the Evidence? |