സർക്കാരിനെതിരെ കുറിക്കുകൊള്ളുന്ന ചെറുകുറിപ്പുകൾ, അവയ്ക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേരും. ഫെയ്സ്‌ബുക്കിലൂടെയും വാട്‌സാപ്പിലൂടെയുമൊക്കെ അവ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ചു. അന്നു കെഎസ്‌യു നേതാവായിരുന്നു രാഹുൽ. രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേരിനേക്കാളും ആ കുറിപ്പുകളിൽ പരമാർശിച്ച വിഷയങ്ങളിലും ആരോപണങ്ങളിലും കാതലുണ്ടെന്നതാണ് പ്രവർത്തകർ അന്നു പരിഗണിച്ചത്. പതിയെപ്പതിയെ രാഹുൽ സമൂഹമാധ്യമങ്ങളിൽ സ്റ്റാർ ആയി. കോവിഡ്‌കാലത്തെ ടിവി ചർച്ചകൾ ആ ‘സ്റ്റാർഡം’ വളർത്തി. രാഹുലിന്റെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ കുറിപ്പുകളും വിഡിയോകളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ കേരളത്തിലെ കോൺഗ്രസിന്റെ തീപ്പൊരിയായിരുന്നു രാഹുൽ. English Summary:
Rahul Mamkootathil MLA, Congress\“s Social Media Firebrand, Has Gone Silent In Online Following Serious Allegations. Discover His Impactful Cyber Politics, The \“Deleted\“ Tag, And The Ongoing Debate About His Political Future And The Alleged PR Work Behind His Online Image. |