1789ലെ ഉഷ്ണകാലത്ത് ഫ്രാൻസിന്റെ ഭരണഘടന തയാറാക്കാൻ ദേശീയ അസംബ്ലി ചേർന്നപ്പോൾ, സഭാധ്യക്ഷന്റെ ഇടതുവശത്തിരുന്ന രാജവിരുദ്ധ വിപ്ലവകാരികളിലാണ് ‘ഇടതുപക്ഷം’ എന്ന രാഷ്ട്രീയവിളിപ്പേരിന്റെ തുടക്കം. അക്കാലത്ത്, ഭരണമാറ്റപ്രക്രിയയിൽ നിർണായക സ്വാധീനമുണ്ടായിരുന്ന ചർച്ചകളുടെ വേദികളായി ‘പൊളിറ്റിക്കൽ ക്ലബ്ബു’കളും ഉണ്ടായിരുന്നു. ക്രമേണ ഈ ക്ലബ്ബുകളിൽ പലതും വിഭാഗീയത ബാധിച്ചു ശിഥിലമായെന്നാണ് ചരിത്രം. കഴിഞ്ഞദിവസം ഡൽഹിയിൽ സീതാറാം യച്ചൂരിയുടെ സ്മരണാർഥമുള്ള ആദ്യപ്രഭാഷണത്തിനു ഹർകിഷൻ സിങ് സുർജിത് ഭവനിലെ വേദിയിൽ ചരിത്രകാരൻ ഇർഫാൻ ഹബീബിന്റെ ഇടതുവശത്തു പ്രകാശ് കാരാട്ട് ഇരിപ്പുണ്ടായിരുന്നു. സ്വാഗത– ആശംസാ–നന്ദിപ്രകടന ദൗത്യങ്ങളൊന്നും കാരാട്ടിനു നിർവഹിക്കാനില്ലായിരുന്നെങ്കിലും, ഇടതുപക്ഷ കാവൽഭടനെന്നോണം അദ്ദേഹം അവിടെയിരുന്നു. കോൺഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലി കാരാട്ട്– യച്ചൂരി പക്ഷങ്ങൾ പോരടിക്കുകയും പാർട്ടി പിളർന്നേക്കുമെന്നുവരെ English Summary:
When will MA Baby Realize he is the General Secretary of CPM? This Question Comes at a time of Internal Party Confusion over the Proper Commemoration of Sitaram Yechury- Jomy Thomas Explaining in \“India File\“ Column