‘ജെൻ സി’ പ്രക്ഷോഭം കൊടുങ്കാറ്റായതോടെ നേപ്പാളിൽ പ്രധാനമന്ത്രി കെ.പി.ശർമ ഒലിക്ക് രാജിവച്ച് രാജ്യം വിട്ടു പോകേണ്ടി വന്നു. വേണമെങ്കിൽ ഇതിനെ ഒരു വിദ്യാർഥി പ്രക്ഷോഭം എന്നുപോലും പറയാം. സമൂഹമാധ്യമങ്ങളുടെ താൽക്കാലിക നിരോധനമാണ് പുതു തലമുറയെ വിറളി പിടിപ്പിച്ചത്. അതോടെ ഒരു ‘വിദ്യാർഥി പ്രക്ഷോഭ’ത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്ന പ്രധാനമന്ത്രിയുമായി ശർമ ഒലി. നേരത്തേ ആഭ്യന്തര മന്ത്രി ഉൾപ്പെടെ നേപ്പാളിൽ രാജിവച്ചിരുന്നു. ബംഗ്ലദേശിനു പിന്നാലെ ഇന്ത്യയുടെ മറ്റൊരു തൊട്ടയൽപ്പക്ക രാജ്യം കൂടി രാഷ്ട്രീയ സംഘർഷത്തിൽ നീറുകയാണ്. യഥാർഥത്തിൽ എന്താണ് നേപ്പാളിൽ സംഭവിച്ചത്? സമൂഹ മാധ്യമങ്ങൾ നിരോധിച്ചതിനെതിരെ നടന്ന ഒരു പ്രതിഷേധത്തിന് ആ രാജ്യത്തിന്റെ ഭരണകൂടത്തെത്തന്നെ അട്ടിമറിച്ച് താഴെയിടാൻ എങ്ങനെ സാധിച്ചു? അത്രയേറെ ദുർബലമാണോ നേപ്പാളിലെ രാഷ്ട്രീയ നേതൃത്വം? സമൂഹമാധ്യമങ്ങൾക്കു വേണ്ടി വിദ്യാർഥികൾ നടത്തിയ വെറും പോരാട്ടമല്ല ഇതെന്നാണ്    English Summary:  
Nepal Political Crisis Involves Student Protests Leading to the Resignation of Prime Minister KP Sharma Oli Due to Political Instability and Corruption Allegations. |   
                
                                                    
                                                                
        
 
    
                                     
 
 
 |