കേരളത്തിൽ കുറുക്കനുണ്ടോ? ഈ ചർച്ച ഏറെനാൾ സംസ്ഥാനത്തു സജീവമായിരുന്നു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമുള്ള ഇന്ത്യൻ ഗോൾഡൻ ജാക്കൽ എന്നയിനത്തെ കുറുനരിയെന്നാണ് ഗവേഷകർ വിളിച്ചിരുന്നത്. എന്നാൽ മുൻപ് ഉണ്ടായിരുന്നു എന്നു കരുതിയിരുന്ന എന്നാൽ ഏറെക്കാലമായി കേരളത്തിൽ കണ്ടെത്താതിരുന്ന ബംഗാൾ ഫോക്സിനെ (കുറുക്കനെ) തേടി ഗവേഷകർ രംഗത്തിറങ്ങിയപ്പോൾ മിക്കയിടത്തും ഉണ്ടെന്നാണ് വിവരം കിട്ടിയത്. പക്ഷേ അന്വേഷിക്കുമ്പോൾ ഇവയെല്ലാം ഇന്ത്യൻ ഗോൾഡൻ ജാക്കലാണ്. പ്രാദേശികമായി ഗോൾഡൻ ജാക്കലിനെ അറിയപ്പെടുന്ന പേര് കുറുക്കൻ എന്നാണെങ്കിൽ അത് ഔദ്യോഗികമാക്കിക്കൂടെ എന്നാണ് ഇപ്പോഴത്തെ ചർച്ച. അക്കാദമിക വിദഗ്ധർ ഇക്കാര്യം ഗവേഷണ റിപ്പോർട്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്. English Summary:
From Museum Specimens To Elusive Sightings: The Malabar Civet Story, A Century Of Mystery And Research |