ഇംഗ്ലണ്ടിന് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റൻ ജോസ് ബട്‌ലറുമായി തിരുവനന്തപുരത്തെ വീട്ടിലിരുന്ന് സമയം മറന്ന് ദീർഘനേരം സംസാരിക്കാറുണ്ട് സഞ്ജു സാംസൺ. സഞ്ജുവിന് അദ്ദേഹം ഹൃദയബന്ധമേറെയുള്ള ‘ജോസേട്ടൻ’ ആണ്. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായ സഞ്ജുവിനു കീഴിൽ ഒരു ഈഗോയുമില്ലാതെ വൈസ് ക്യാപ്റ്റനായി ബട്‌ലർ കളിച്ചു തകർത്തതും ഈ ആത്മബന്ധം കൊണ്ടുതന്നെ. ബട്‌ലറെ മാത്രമല്ല ഇന്ത്യൻ നായകൻ രോഹിത് ശർമയെയും വിരാട് കോലിയെയുമെല്ലാം താൻ ‘ചേട്ടാ’ എന്നു തന്നെയാണ് വിളിക്കുന്നതെന്ന് സഞ്ജു പറയുന്നു. കളിയും കളിവാക്കുമായി രാജ്യാന്തര ക്രിക്കറ്റിൽ മലയാളി മുദ്ര ചാർത്തിയ സഞ്ജു കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കളിക്കാനുള്ള തയാറെടുപ്പുകൾക്കിടെ പ്രത്യേക അഭിമുഖത്തിൽ മലയാള മനോരമയോട് സംസാരിക്കുന്നു. വായിക്കാം സുദീർഘ അഭിമുഖം. English Summary:
In an exclusive and wide-ranging interview, Indian cricketer Sanju Samson pulls back the curtain on his ambitions for the Kerala Cricket League, reflects on his experiences with the national team, and unpacks his memorable tenure as captain of the Rajasthan Royals. |