സെപ്റ്റംബർ 12 വെള്ളി. പുലർച്ചെ അഞ്ചു മണി. ലുലു മാളിലെ പിവിആർ. സാധാരണയുള്ളതിനേക്കാൾ ടിക്കറ്റ് നിരക്ക് കൂടിയ 4 ഡിഎക്സിൽ സിനിമ കാണാനായി വൻ ജനക്കൂട്ടം. വന്നവരിൽ ‘മൃഗീയ ഭൂരിപക്ഷവും’ ചെറുപ്പക്കാരാണ്, കുട്ടികളും. അതിരാവിലെത്തന്നെ ഇത്രയും പേരെത്താൻ ഏതു സൂപ്പർ സ്റ്റാർ സിനിമയാണിത്? മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ സിനിമകളൊന്നും റിലീസില്ലല്ലോ! പിന്നെ ഇതേത് സിനിമ? ഞെട്ടരുത്. മലയാളമല്ല, ഇംഗ്ലിഷല്ല, ഹിന്ദിയല്ല, തമിഴും തെലുങ്കും കന്നഡയുമല്ല! സംഗതി ജപ്പാനാണ്. പേര് ഡീമെൻ സ്‌ലേയർ (Demon Slayer: Kimetsu no Yaiba Infinity Castle), അതും ഒരു അനിമെ ചിത്രം! എന്തുകൊണ്ടാണ് ഈ സിനിമ ഇത്രയും ഹിറ്റായത്? ഇപ്പോഴും പല ഷോയ്ക്കും ടിക്കറ്റ് പോലും കിട്ടാതെ തിയറ്ററുകൾ നിറഞ്ഞോടുന്നത്, വൻ കലക്‌ഷൻ നേടുന്നത്? ഇന്ത്യയിൽ പെട്ടെന്നു വളർന്നു വന്ന ട്രെൻഡ് അല്ല അനിമെ. ഇന്നത്തെ ജെൻ സീകളിൽ ഭൂരിഭാഗവും English Summary:
Demon Slayer and Rise of Anime in India: \“Demon Slayer: Infinity Castle\“ breaks box office records in India. Its immersive storytelling, complex characters, and captivating visuals continue to attract audiences and redefine the anime landscape in India. |