‘നിങ്ങൾക്ക് ഈ ചിത്രത്തിൽ ക്രൂരനായ ഒരു കൊള്ളക്കാരന്റെ വേഷമാണ്...’ കോളജ്‌കാലത്ത് പേര്‍ഷ്യന്‍ സാഹിത്യവും ഫിലോസഫിയും പഠിച്ച, തന്റെ പ്രിയപ്പെട്ടവൾക്ക് എഴുതിയ കത്തുകളിലെല്ലാം പ്രണയം നിറച്ച ആ ചെറുപ്പക്കാരൻ ആ വേഷം ഒരു വെല്ലുവിളിയായിത്തന്നെയെടുത്തു. കൊള്ളക്കാരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചു. കൊള്ളക്കാരിൽ ചിലരുമായി ആശയവിനിമയം പോലും നടത്തി. അവരുടെ ജീവിതം കാര്യമായി പഠിച്ചു. ഒടുവിൽ ക്യാമറയ്ക്ക് മുന്നിലെത്തിയ അദ്ദേഹം പ്രേക്ഷകർക്കു സമ്മാനിച്ചത് ബോളിവുഡ് അന്നേവരെ കാണാത്ത ഒരു വില്ലനെയായിരുന്നു. സിനിമയിറങ്ങി അരനൂറ്റാണ്ടിനിപ്പുറം ഇന്നും മനസ്സില്‍ മുഴങ്ങുന്നുണ്ട് പാറയിൽ ഉരയുന്ന ആ ബെൽറ്റിന്റെയും നെഞ്ചിടിപ്പിക്കുന്ന ബൂട്ടിന്റെയും ശബ്ദം. സംവിധായകൻ പോലും ഞെട്ടിപ്പോയ ഗബ്ബർസിങ്ങിന്റെ ശബ്ദം. English Summary:
Amjad Khan is Best Known for his Iconic Role as Gabbar Singh in Sholay. His Portrayal Redefined Villainy in Indian Cinema and Continues to be Celebrated. |