ഉന്നതവിദ്യാഭ്യാസരംഗത്ത് വൻ മുന്നേറ്റം നടത്താനുള്ള ശേഷി കേരളത്തിനുണ്ടെങ്കിലും ക്യാംപസും കരിക്കുലവും അടിമുടി മാറാതെ ഇതു സാധ്യമല്ലെന്നു മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ വിദ്യാഭ്യാസ അന്തരീക്ഷം മാറാതെ 4 വർഷ ബിരുദ പ്രോഗ്രാം അടക്കമുള്ള പരിഷ്കാരങ്ങൾകൊണ്ട് ഒരുകാര്യവുമില്ല. വിദേശമാതൃകയിൽ ക്യാംപസ് 24 മണിക്കൂറും സജീവമായിരിക്കണം. ഏതു നേരത്തും തുറന്നിരിക്കുന്ന ലൈബ്രറി വേണം. ക്യാംപസിൽത്തന്നെ ക്വാർട്ടേഴ്സുകളിൽ താമസിച്ച് അധ്യാപനവും ഗവേഷണവും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നവരാകണം അധ്യാപകർ.  
  
 -  Also Read  അധ്യാപകയോഗ്യതക്കേസിൽ സുപ്രീം കോടതി: 2 വർഷത്തിനകം ടെറ്റ്, ഇല്ലെങ്കിൽ വിരമിക്കൽ   
 
    
 
ബിരുദപഠനത്തിന്റെ രണ്ടാംവർഷം മുതൽ വിദ്യാർഥികൾ ഇന്റേൺഷിപ്പുകൾ വഴി വ്യവസായ–സംരംഭകത്വമേഖലകളിൽ പരിചയം നേടണം. അവസാന വർഷമാകുമ്പോഴേക്കും അഭിരുചിക്കനുസരിച്ചുള്ള മേഖലയിൽ വിദ്യാർഥികൾക്കു മികവു കണ്ടെത്താനാകും വിധമാകണം ബിരുദപഠനമെന്നും വിദഗ്ധർ നിർദേശിച്ചു.  
  
 -  Also Read  കേരള സിലബസിന് നന്ദി! 4.5 കോടി രൂപയുടെ സ്കോളർഷിപ്പോടെ യുഎസിലേക്ക് പറന്ന് മലപ്പുറം സ്വദേശി   
 
    
 
സി–ഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാലാ ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പ് മുൻ മേധാവിയുമായ ഡോ. അച്യുത്‌ശങ്കർ മോഡറേറ്ററായ ചർച്ചയിൽ പങ്കെടുത്തവർ: 
 ∙ ഡോ.ജയൻ തോമസ്, പ്രഫസർ, നാനോ ടെക്നോളജി, ഫിസിക്സ്, ഫോട്ടോണിക്സ് ആൻഡ് എൻജിനീയറിങ്, സെൻട്രൽ ഫ്ലോറിഡ സർവകലാശാല, യുഎസ് 
 ∙ ഡോ. മിനി ഷാജി തോമസ്, പ്രഫസർ, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം, ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല, ഡൽഹി 
 ∙ ഡോ. അമൃത് ജി.കുമാർ, പ്രഫസർ, സ്കൂൾ ഓഫ് എജ്യുക്കേഷൻ, കേരള കേന്ദ്ര സർവകലാശാല, കാസർകോട് 
 ∙ ഡോ. ബിനിത തമ്പി, പ്രഫസർ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം, ഐഐടി മദ്രാസ് 
 ∙ ഡോ.എൻ.പി.ആഷ്‌ലി, അസിസ്റ്റന്റ് പ്രഫസർ, ഇംഗ്ലിഷ് വിഭാഗം, സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി  
  
 -  Also Read  അധ്യാപകയോഗ്യതക്കേസിൽ സുപ്രീം കോടതി: 2 വർഷത്തിനകം ടെറ്റ്, ഇല്ലെങ്കിൽ വിരമിക്കൽ   
 
    
 
പിന്നിലാകാൻ പല കാരണങ്ങൾ 
  
 ഗവേഷണത്തിനു ഭേദപ്പെട്ട ഫെലോഷിപ് കേരളത്തിലെ സർവകലാശാലകളിൽ ലഭിക്കുന്നുണ്ട്. പക്ഷേ, നമ്മുടെ റാങ്കിങ് ദേശീയതലത്തിൽപോലും പിന്നിലാണ് - ഈ ആശങ്ക പങ്കുവച്ചാണ് ഡോ. അച്യുത്ശങ്കർ ചർച്ചയ്ക്കു തുടക്കമിട്ടത്.  
 
കേരളത്തിലെ ശൈലിയിൽനിന്നു വ്യത്യസ്തമാണ് വിദേശ ക്യാംപസുകളെന്നു ഡോ. ജയൻ തോമസ് ചൂണ്ടിക്കാട്ടി. ബിരുദ വിദ്യാർഥികൾ വലിയ ഗവേഷണ ലാബുകളിൽ ജോലി ചെയ്യാറുണ്ട്. അവർക്കു പ്രതിഫലം ലഭിക്കും. ഗവേഷണരീതികൾ കണ്ടു മനസ്സിലാക്കാനുള്ള അവസരവുമാണത്. സ്കൂൾ വിദ്യാർഥികൾപോലും ഗവേഷണത്തിൽ സഹകരിക്കാറുണ്ട്.  
 
കോളജ് വിദ്യാർഥികൾ ആദ്യ സെമസ്റ്ററിനുശേഷം ഇന്റേൺഷിപ്പിനു പോയിത്തുടങ്ങും. 4 വർഷത്തെ പഠനം കഴിയുമ്പോഴേക്കും പഠിച്ച മേഖലയിൽ ജോലിചെയ്യാനാവശ്യമായ പരിശീലനമാകും. സമൂഹവും തൊഴിൽമേഖലയും ആവശ്യപ്പെടുന്നതെന്തെന്നു മനസ്സിലാക്കിയാണ് അവിടെ സിലബസ് തയാറാക്കുന്നത്. ഇവിടെയാകട്ടെ, അതു തികഞ്ഞ ലാഘവത്തോടെയും. മൂന്നു വർഷ ബിരുദം കഴിയുന്നവർ രണ്ടു വർഷ പിജി പ്രോഗ്രാമാണ് എടുക്കുന്നതെങ്കിൽ നാലു വർഷ ബിരുദത്തിനുശേഷം ഒരു വർഷ പിജി പ്രോഗ്രാമാണു തിരഞ്ഞെടുക്കേണ്ടത്. അതിനാൽ, ബിരുദവും പിജിയും ചേർത്തു സമഗ്ര കാഴ്ചപ്പാടോടെ ആദ്യം തന്നെ സിലബസ് തയാറാക്കി മുന്നോട്ടുപോകുകയാണു വേണ്ടതെന്നു ഡോ. മിനി ഷാജി തോമസ് ഓർമിപ്പിച്ചു.  
 
പാശ്ചാത്യ സർവകലാശാലകളിൽ ബിരുദധാരികൾക്ക് എല്ലാ വിഷയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുണ്ടാകുന്ന രീതിയിലാണ് പാഠ്യപദ്ധതി. പല ലിബറൽ ആർട്സ് പ്രോഗ്രാമുകളിലും ആർട്സ് കോഴ്സുകൾ പഠിക്കുന്നവർക്കു സിറ്റിസൻ സയൻസ് പോലെ സയൻസുമായി ബന്ധപ്പെട്ട് പൊതുവായി അറിയേണ്ട കാര്യങ്ങൾ ഉൾപ്പെടുന്നതരം കോഴ്സുകൾ ഫൗണ്ടേഷൻ പഠനത്തിന്റെ ഭാഗമായി നൽകാറുണ്ടെന്ന് ഡോ. ബിനിത തമ്പി ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിലാകട്ടെ, ഫൗണ്ടേഷനായി നൽകിയിരിക്കുന്നതെല്ലാം ഭാഷാ കോഴ്സുകളാണ്. നിലവിലുള്ള അധ്യാപകരുടെ നൈപുണ്യത്തെയും ജോലിഭാരത്തെയും മാനദണ്ഡമാക്കുന്ന രീതിയാണിവിടെ.  
  
 -  Also Read  ഇന്ത്യയുമായുള്ള വാണിജ്യബന്ധത്തെ ഏകപക്ഷീയമായ ദുരന്തമെന്ന് ട്രംപ്   
 
    
 
വേണം പ്രചാരണം, ടൂറിസം മോഡലിൽ 
  
 ഡൽഹിയിലെയും ചെന്നൈയിലെയും കോളജുകളെക്കുറിച്ച് ഇന്ത്യയിലെല്ലായിടത്തും അറിയാം. എന്നാൽ, കേരളത്തിലെ മികച്ച സ്ഥാപനങ്ങളെക്കുറിച്ചുപോലും മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് അറിയില്ല. ടൂറിസം വളർച്ചയ്ക്കു ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന പേരിൽ നടത്തിയ പ്രചാരണംപോലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു വേണ്ടിയും പ്രചാരണപരിപാടികൾ വേണം. സർക്കാർ മറ്റു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസമേളകൾ നടത്തുന്നതുപോലും ആലോചിക്കണം.Editorial, Malayalam News, Kerala Police, Police Atrocity, CCTV Camera, police brutality, kunnamkulam incident, kerala police, vs sujith, youth congress assault, custodial violence, human rights kerala, cctv footage police, police accountability, thrissur police station, police torture, third degree torture, lockup assault, pinarayi vijayan police, police excesses, civil rights kerala, police reform, police misconduct, thrissur news, kerala news, police abuse, police cover-up, പോലീസ് ക്രൂരത, കുന്നംകുളം സംഭവം, കേരള പോലീസ്, വി എസ് സുജിത്ത്, യൂത്ത് കോൺഗ്രസ് മർദനം, കസ്റ്റഡി മർദനം, മനുഷ്യാവകാശം കേരളം, സിസിടിവി ദൃശ്യങ്ങൾ പോലീസ്, പോലീസ് ഉത്തരവാദിത്തം, തൃശ്ശൂർ പോലീസ് സ്റ്റേഷൻ, പോലീസ് പീഡനം, മൂന്നാം മുറ, ലോക്കപ്പ് മർദനം, പിണറായി വിജയൻ പോലീസ്, പോലീസ് അതിക്രമം, പൗരാവകാശം കേരളം, പോലീസ് പരിഷ്കരണം, പോലീസ് അക്രമം, നീതി നിഷേധം, തൃശ്ശൂർ വാർത്ത, കേരള വാർത്ത, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Police Brutality: Kunnamkulam Incident Sparks Widespread Outrage  
 
ഇതല്ല, ക്യാംപസ് രാഷ്ട്രീയം 
  
 ക്യാംപസുകളിൽ രാഷ്ട്രീയം വേണമെന്ന കാര്യത്തിൽ ചർച്ചയിൽ ഉയർന്നത് ഏകാഭിപ്രായം. കേരളത്തിലെ ക്യാംപസുകളുടെ രാഷ്ട്രീയവൽക്കരണം പാർട്ടിവൽക്കരണമാകുന്ന അവസ്ഥയുണ്ടെന്നു ഡോ. എൻ.പി.ആഷ്‌ലി അഭിപ്രായപ്പെട്ടു. യുഎസ് സർവകലാശാലകളിൽ വിയറ്റ്നാം യുദ്ധകാലത്തും ഇപ്പോൾ പലസ്തീൻ യുദ്ധവിഷയത്തിലുമൊക്കെ ഉയർന്ന പ്രതിഷേധം രാഷ്ട്രീയപാർട്ടികൾ സ്പോൺസർ ചെയ്തതല്ല, വിദ്യാർഥികളുടെ സ്വതന്ത്രചിന്തയിൽനിന്നു സ്വയം രൂപപ്പെട്ടതാണ് - ഡോ. ജയൻ തോമസ് പറഞ്ഞു. കേരളത്തിലെ ഗവർണർ – സർക്കാർ തർക്കം നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്കുണ്ടാക്കുന്ന ചീത്തപ്പേര് ചെറുതല്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.  
 
അഫിലിയേറ്റഡ് കോളജ് സിസ്റ്റം മാറണം 
  
 കേരളത്തിലെ 4 വർഷ ബിരുദ പ്രോഗ്രാമിൽ വിദ്യാർഥികൾ ഇഷ്ടമുള്ള കോംബിനേഷൻ തിരഞ്ഞെടുക്കുമ്പോൾ അധ്യാപകരുടെ ജോലിഭാരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും തസ്തിക നഷ്ടത്തിനുള്ള സാധ്യതയുമാണ് ചർച്ചയാകുന്നത്. ഇവിടത്തെ അഫിലിയേറ്റഡ് കോളജ് സിസ്റ്റത്തിന്റെ പ്രശ്നമാണത്. യുഎസിൽ 74,000 വിദ്യാർഥികളും മറ്റുമുള്ള ഒരു സർവകലാശാലയിൽ ഇഷ്ട കോംബിനേഷൻ തിരഞ്ഞെടുക്കുക വെല്ലുവിളിയേയല്ല. കേരളത്തിലാകട്ടെ മുൻനിര കോളജുകളിൽപോലും പരമാവധി 5000 വിദ്യാർഥികൾക്കപ്പുറമില്ലെന്നു ഡോ. അമൃത് ജി.കുമാർ ചൂണ്ടിക്കാട്ടി.  
 
യൂണിവേഴ്സിറ്റി ക്യാംപസുകളിലാകട്ടെ 1500- 2000 വിദ്യാർഥികൾ മാത്രവും. ഈ പരിമിതികൾ മറികടക്കാൻ കോളജുകൾ ഒരുമിച്ചും സർവകലാശാലകൾ ഒരുമിച്ചുമുള്ള പ്രവർത്തനങ്ങളാണ് ആവശ്യം  
  
 -  Also Read  കുട്ടികളിൽ ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ \“നുറുങ്ങുകൾ\“ പങ്കുവച്ച് ഖത്തർ   
 
    
 
അധ്യാപകർ മാറണം; നിയമനരീതിയും 
  
 വിദേശത്ത് അധ്യാപകരുടെ തലച്ചോർ 24 മണിക്കൂറും യൂണിവേഴ്സിറ്റിയുടെ ‘പ്രോപ്പർട്ടി’യാണ്. യുഎസിൽ അധ്യാപകരുടെ ജോലിസമയത്തെ ഗവേഷണം, അധ്യാപനം, സേവനം എന്നിങ്ങനെ പലതായി വിഭജിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 50% ഗവേഷണത്തിനും 40% അധ്യാപനത്തിനും 10% സേവനത്തിനുമായി മാറ്റിവയ്ക്കാം. യൂണിവേഴ്സിറ്റി സെന്ററുകളിൽ ദിവസം മൂന്നു മണിക്കൂറാണു പഠിപ്പിക്കേണ്ടത്. ബാക്കിസമയം ഗവേഷണമായിരിക്കും. അധ്യാപകർ സ്കൂളുകളിലും പബ്ലിക് ലൈബ്രറികളിലും പോയി എന്തൊക്കെ ഗവേഷണങ്ങളാണ് തങ്ങൾ നടത്തുന്നതെന്നു ജനങ്ങൾക്കു പറഞ്ഞു കൊടുക്കുകവരെ ചെയ്യുന്നു. കേരളത്തിലാകട്ടെ, നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞുള്ള ഗവേഷണം പലപ്പോഴും നടക്കുന്നില്ല.  
 
അന്റാർട്ടിക്കയിലെ കാലാവസ്ഥമാറ്റത്തെക്കുറിച്ചു നാം പഠിക്കുന്നു; കേരളത്തിലെ കാലാവസ്ഥമാറ്റം നമുക്കു പ്രവചിക്കാൻ കഴിയുന്നുമില്ല. കേരളത്തിലെ അധ്യാപക നിയമനരീതിയും മാറണം. പണം നൽകിയും രാഷ്ട്രീയസ്വാധീനം വഴിയും നിയമനം നേടുന്ന അധ്യാപകർ വിദ്യാഭ്യാസമികവ് ഇല്ലാതാക്കുന്നു.  
 
ജിഡിപിയുടെ 0.53% മാത്രം നൽകിയാൽ എന്തു വളർച്ച? 
  
 2023–24 ബജറ്റ് പ്രകാരം കേരളത്തിലെ ജിഡിപിയുടെ 2.15% മാത്രമാണ് ആകെ വിദ്യാഭ്യാസത്തിനു നീക്കിവച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയുടെ വിഹിതമാകട്ടെ നിതി ആയോഗ് കണക്കുപ്രകാരം 0.53% മാത്രം. ഈ അവസ്ഥയ്ക്കു മാറ്റം വരണമെന്നു ഡോ.അമൃത് ജി.കുമാർ ചൂണ്ടിക്കാട്ടി. നാലുവർഷ ബിരുദം നടപ്പാക്കുമ്പോൾ അടിസ്ഥാനസൗകര്യങ്ങൾ വൻതോതിൽ വികസിപ്പിക്കേണ്ടതുണ്ട്. അതിനു വലിയ നിക്ഷേപം വേണം.  
 
ഡോ. അച്യുത്ശങ്കർ: ബോർഡ് ഓഫ് സ്റ്റഡീസിലെ ഏറ്റവും പ്രധാനപ്പെട്ട അംഗം ചാറ്റ്ജിപിടിയാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പുതിയ കോഴ്സ് തുടങ്ങി ഒരാഴ്ചയ്ക്കകം സിലബസുണ്ടാക്കും. ഇതു മാറണം. യൂണിവേഴ്സിറ്റി ഭരണസംവിധാനം പ്രഫഷനലാകണം. അക്കാദമിക് ലീഡർഷിപ്പുണ്ടാകാൻ ഡീൻസ് കൗൺസിലിനു കൂടുതൽ അധികാരം നൽകണം. ഇതിനു നിയമനിർമാണം ആവശ്യമായി വരും. 
  
 ഡോ. ജയൻ തോമസ്: യുഎസിൽ ഓരോ കോളജിലും ഓരോ വകുപ്പിലും വ്യവസായ ഉപദേശകസമിതികളുണ്ടാകും. വൻസ്ഥാപനങ്ങളുടെ പ്രതിനിധികൾ അംഗങ്ങളായിരിക്കും. ഏതു വിധത്തിൽ വൈദഗ്ധ്യമുള്ളവരെയാണു വേണ്ടതെന്ന് അവർ പറയും. അതനുസരിച്ചു കോഴ്സിലും പാഠ്യപദ്ധതിയിലും മാറ്റം വരുത്തും. വിദ്യാർഥികൾക്കു ജോലി ഉറപ്പാകും. 
  
 ഡോ.മിനി ഷാജി തോമസ്: മികവു നോക്കിയല്ലാതെ നിയമിക്കപ്പെടുന്ന അധ്യാപകർ കേരളത്തിൽ വളരെക്കൂടുതലാണ്. ഇതു വിദ്യാഭ്യാസ ഗുണനിലവാരത്തെ ബാധിക്കുന്നു. പണവും സ്വാധീനവുംവഴി ജോലി നേടുന്നവരുടെ മനോഭാവംപോലും വ്യത്യസ്തമാണ്. അധ്യാപകർ ഗവേഷകരും സ്വന്തം മേഖലയുടെ കുതിപ്പിനു സംഭാവന ചെയ്യുന്നവരുമാകണം. 
  
 ഡോ. ബിനിത തമ്പി: കുട്ടികൾ പുറത്തുപോകുന്നതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. പഠനം ക്ലാസ് മുറികളിൽ ഒതുങ്ങുന്നതല്ല. ബഹുസ്വര സംസ്കാരം പ്രധാനമാണ്. തിരുവനന്തപുരം സിഡിഎസിൽ മിക്സ്ഡ് കമ്യൂണിറ്റിയുമായി ഇടപെട്ടപ്പോഴാണ് എന്റെ കാഴ്ചപ്പാടുകൾ മാറിയത്. കേരളത്തിലെ സർവകലാശാലകൾ തിരുവനന്തപുരത്തെ മാനവീയം വീഥി പോലെയെങ്കിലുമാകണം. 
  
 ഡോ. അമൃത് ജി.കുമാർ: അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി (യുഎസ്), കിങ്സ് കോളജ് (യുകെ), ന്യൂ സൗത്ത് വെയ്ൽസ് യൂണിവേഴ്സിറ്റി (ഓസ്ട്രേലിയ) എന്നിവ ചേർന്നൊരു ‘പ്ലസ് അലയൻസ്’ ഉണ്ട്. 1.5 ലക്ഷം വിദ്യാർഥികളുടെയും 15,000 അധ്യാപകരുടെയും മികവും അറിവും കൈമാറ്റം ചെയ്യപ്പെടുന്നു. ഐഐടി ഇൻഡോറിന്റെ നേതൃത്വത്തിലുള്ള ‘സാക്ഷം’ റിസർച് നെറ്റ്‌വർക്കും സമാനമാണ്. നമുക്കും ഇത്തരം സർവകലാശാലാ സഖ്യങ്ങൾ വേണം. 
  
 ഡോ.എൻ.പി.ആഷ്‌ലി: എല്ലാം തൊഴിലധിഷ്ഠിതമാക്കുന്നതിനോടു യോജിപ്പില്ല. കോളജുകൾ അക്കാദമിക് മാളുകളല്ല. നല്ല പൗരരെ സൃഷ്ടിക്കുക വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യമാണ്. നല്ല സാമൂഹികശാസ്ത്രജ്ഞരെ നാം വാർത്തെടുത്തിരുന്നു. പിഴച്ചതെവിടെയെന്നു പരിശോധിക്കണം. സ്വന്തം ശക്തി തിരിച്ചറിഞ്ഞ്, പുറത്തുനിന്ന് അനുയോജ്യമായതു സ്വീകരിച്ചാണ് കേരള മോഡൽ സൃഷ്ടിക്കേണ്ടത്.  
 
ആശയക്കൂട്ടായ്മയുടെ 5 നിർദേശങ്ങൾ 
  
 1) ക്യാംപസിൽ ആവശ്യത്തിനു കുട്ടികളുണ്ടെങ്കിൽ മാത്രം വിജയിക്കുന്ന പദ്ധതിയാണു നാലുവർഷ ബിരുദം. കേരളത്തിൽ മൂന്നോ നാലോ കോളജുകൾ ചേർന്നുള്ള ക്ലസ്റ്റർ രൂപീകരിച്ചാലേ ഇതു വിജയിക്കൂ. വിദ്യാർഥി ഒരു ദിവസം ഒരു കോളജിലും 2 ദിവസം മറ്റൊരു കോളജിലും പോകുന്ന രീതി വരണം. മൈനറായി ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള തടസ്സം ഇങ്ങനെ പരിഹരിക്കാം. 
  
 2) ക്യാംപസുകളിൽ വൈവിധ്യം വേണം. വിദ്യാർഥികൾ മാത്രമല്ല, പുറത്തുനിന്നുള്ള അധ്യാപകരും കേരളത്തിലെത്തണം. വിദേശത്തുനിന്നടക്കം ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിൽ വിദ്യാർഥികളെ എത്തിക്കാനാകും. 
  
 3) കേരളത്തിലെ സർവകലാശാലകൾ സഹകരിച്ചു ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കണം. എംജി, കണ്ണൂർ സർവകലാശാലകൾ ചേർന്നു നടത്തുന്ന എംഎസ്‌സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാം പോലെയുള്ളവ വ്യാപകമാക്കണം. ഇതിന്റെ തുടർച്ചയായി വിദേശ സർവകലാശാലകളുമായും സഹകരിച്ചുതുടങ്ങാം. 
  
 4) വിദ്യാഭ്യാസത്തിനു സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കാനാവില്ല. സ്വകാര്യമേഖലയുടെ സഹകരണവും ആവശ്യമാണ്. സർവകലാശാലകളിലേക്കു വിലപിടിപ്പുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനു പകരം സ്വകാര്യകമ്പനികളിൽനിന്നു ലീസിനു വാങ്ങുന്നതു പരിഗണിക്കണം. 
  
 5) കോളജ് അധ്യാപക നിയമനത്തിനു പ്രത്യേക കമ്മിഷൻ രൂപീകരിക്കണം. എയ്ഡഡ് കോളജുകളിലും നിയമനം കമ്മിഷൻ തയാറാക്കുന്ന പാനലിൽനിന്നാകണം. English Summary:  
Manorama series about Kerala Higher Education: Kerala Higher Education is facing numerous challenges that require significant reforms. Experts suggest focusing on revamping the campus environment, curriculum, and faculty development to enhance the quality of education. Implementing initiatives such as promoting industry internships and promoting joint degree programs will help students to gain practical experiences and improve education quality. |