തിരുവനന്തപുരം ∙ ഐഎസ്ആർഒയും നാസയും ചേർന്നു 
നടപ്പാക്കുന്ന പങ്കാളിത്ത ഉപഗ്രഹ ദൗത്യമായ നിസാർ (നാസ– ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ) 30ന് വൈകിട്ട് 5.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജിഎസ്എൽവി–എഫ് 16 റോക്കറ്റിൽ വിക്ഷേപിക്കും. ഭൗമനിരീക്ഷണം, പ്രകൃതിദുരന്തങ്ങളുടെ പ്രവചനം, വിലയിരുത്തൽ തുടങ്ങിയവയിൽ നിർണായകമാകുന്ന ഉപഗ്രഹമാണ് ഇത്. നാസയും ഐഎസ്ആർഒയും വികസിപ്പിച്ച ഓരോ 
റഡാറുകളാണ് ഈ ഇരട്ട റഡാർ ഉപഗ്രഹത്തിലുള്ളത്.  
  
 -  Also Read   പുറത്തുവിട്ടത് 100 സൂര്യന്മാരുടെ ഊർജം; ഗവേഷകർ കണ്ടു ‘വെരി ബിഗ് ബാങ്’; ഭൂമിയെയും വിഴുങ്ങുമോ തമോഗർത്തം?   
 
    
 
സവിശേഷതകൾ  
 
ഭാരം : 2,392 കിലോഗ്രാം  
 
ഭൂമിയിൽനിന്ന് 743 കിലോമീറ്റർ ഉയരത്തിലുള്ള സൺ–സിങ്ക്രണൈസ്ഡ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം എത്തുക. നാസയുടെ റഡാർ ഉപയോഗിച്ചു വലുപ്പമുള്ള വസ്തുക്കളുടെയും ഐഎസ്ആർഒ റഡാർ ഉപയോഗിച്ച് വലുപ്പം കുറഞ്ഞവയുടെയും വിവരമെടുക്കാം. ഇത്തരം 2 റഡാറുകൾ ഒരു ഉപഗ്രഹത്തിലെത്തുന്നത് ആദ്യം.Tsunami, സൂനാമി, natural disaster, പ്രകൃതി ദുരന്തം, earthquake, ഭൂകമ്പം, tidal waves, തിരമാലകൾ, coastal erosion, തീരദേശ നാശം, tsunami warning, സൂനാമി മുന്നറിയിപ്പ്, 2004 tsunami, 2004 സൂനാമി, Japan tsunami, ജപ്പാൻ സൂനാമി, seaquake, കടൽ ഭൂകമ്പം, Indian Ocean tsunami, ഇന്ത്യൻ മഹാസമുദ്രത്തിലെ സൂനാമി, disaster management, ദുരന്ത നിവാരണം, japan,japan tsunami,tsunami warning,tsunami in japan,russia tsunami,tsunami, russia,japan news,japan tsunami 2025, tsunami in russia, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ  
  
 -  Also Read  നിഗൂഢ തമോഗർത്തത്തിന്റെ ചുരുളഴിച്ച് ഇന്ത്യയുടെ ബഹിരാകാശ ദൂരദർശിനി ആസ്ട്രോസാറ്റ്   
 
    
 
റഡാറുകൾ ഭൂമിയിലേക്ക് അയച്ച മൈക്രോവേവ് തരംഗങ്ങളുടെ രൂപത്തിലുള്ള സിഗ്നലുകൾ പ്രതിഫലിച്ചു തിരികെയെത്തുമ്പോൾ സ്വീകരിക്കാൻ നാസയുടെ മെഷ് ആന്റിന. ഇത് ഐഎസ്ആർഒ വികസിപ്പിച്ച ഉപഗ്രഹ പ്ലാറ്റ്ഫോമിലെ യന്ത്രക്കൈയിലാണുള്ളത്.ഒരുസമയം 242 കിലോമീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശം അതിസൂക്ഷ്മമായി നിരീക്ഷിക്കും. ഉപഗ്രഹത്തിന്റെ നിയന്ത്രണം–ബെംഗളൂരു ഇസ്ട്രാക്, നാസ ജെപിഎൽ ഓപ്പറേഷൻസ് സെന്റർ  
 
പ്രകൃതിദുരന്തങ്ങളുടെ 
കാരണം കണ്ടെത്താൻ 
ഉപഗ്രഹം ഉപയോഗപ്രദം. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ഭൂകമ്പം, സൂനാമി, കാട്ടുതീ, ചുഴലിക്കാറ്റ്, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്ത സാധ്യതകൾ, മഞ്ഞുപാളികളുടെ ചലനം, നദീതട– തീരദേശ 
നിരീക്ഷണം, വനങ്ങളിലെ മാറ്റങ്ങൾ, സസ്യജാലങ്ങളുടെ വളർച്ച തുടങ്ങിയവ വിലയിരുത്തിയുള്ള ഡേറ്റയും പങ്കുവയ്ക്കും.  
 
ഭൂമിയിലെ മാറ്റങ്ങൾ കാരണം അപകടത്തിലാകാവുന്ന 
കെട്ടിടങ്ങളെക്കുറിച്ച് നിസാർ 
വിവരം നൽകും. ഇത് വലിയ അപകടങ്ങൾ കുറയ്ക്കാൻ 
കാരണമാകും. നിബിഡവനങ്ങളിൽ പോലും നിരീക്ഷണം നടത്താനും, കൃഷിയിടങ്ങളിലെ വിളകളുടെ 
നിലവാരം അളക്കാനും 
റഡാർദ്വയങ്ങൾ 
ഉപകാരപ്രദമാണ്. 12 ദിവസത്തെ ഇടവേളയിൽ ഭൂഗോളമാകെ രാപകൽ 
വ്യത്യാസമില്ലാതെ സ്കാൻ ചെയ്യും.  
 
ഉപഗ്രഹത്തിലെ 2 റഡാറു
കളും ചേർന്ന് 3 വർഷത്തെ 
ദൗത്യകാലയളവിൽ ഏകദേശം 80 ടെറാബൈറ്റ് ഡേറ്റ ഉൽപാദിപ്പിക്കും. ഒരു ദിവസം 512 ജിബിയുടെ 150 ഹാർഡ് ഡ്രൈവുകൾ നിറയ്ക്കാൻ ആവശ്യമായ 
ഡേറ്റയാണിത്. 5 വർഷം വരെ പ്രവർത്തി
ക്കാനുള്ള ഇന്ധനം ഉപഗ്രഹത്തിലുണ്ട്. നിസാറിൽ നിന്നുള്ള ഡേറ്റ 
ഭൂമിയുടെ ത്രിമാന ചിത്രം തയാറാക്കും. ഹിമസമ്പത്ത് ഉൾപ്പെടെ കൃത്യമായി ഇതിൽ അറിയാം. അന്റാർട്ടിക്കയെ സസൂക്ഷ്മം ഇതുവഴി നിരീക്ഷിക്കും. English Summary:  
NISAR Satellite: NISAR is the focus of this article. It highlights the joint ISRO-NASA mission for Earth observation and natural disaster prediction using the NISAR satellite, set to launch from Sriharikota. |