അങ്കാറ ∙ ലോകത്തു പലയിടങ്ങളിലായി വർധിച്ചുകൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിലിലൂടെ മൂന്നാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്നും മാനവരാശിയുടെ ഭാവി പ്രതിസന്ധിയിലാണെന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. പാപ്പ പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശയാത്രയുടെ ഭാഗമായി തുർക്കിയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.
- Also Read 25 ലക്ഷം കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്; തീരുമാനത്തിനു പിന്നിൽ...
മുസ്‌ലിം ഭൂരിപക്ഷരാജ്യമായ തുർക്കിയിലെ ആദ്യദിനം മാർപാപ്പ പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. പലസ്തീൻ വിഷയത്തിൽ ലിയോ പതിനാലാമന്റെ നിലപാടുകളെ സ്വാഗതം ചെയ്ത എർദോഗൻ, സംഘർഷത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലത്ത് പാപ്പയുടെ സന്ദർശനം മാനവരാശിക്കു പ്രതീക്ഷയേകുന്നതായി പറഞ്ഞു.
- Also Read യുക്രെയ്‌ൻ സർക്കാർ നിയമവിരുദ്ധം, ഭരണത്തിൽ തുടരാൻ അവകാശമില്ല; അവരുമായി കരാറിൽ ഏർപ്പെടുന്നത് അർഥശൂന്യം: പുട്ടിൻ
പിന്നാലെ ഇസ്തംബുളിലേക്കു തിരിച്ച പാപ്പ, ക്രൈസ്തവസഭയുടെ ആദ്യത്തെ സുന്നഹദോസ് നിഖ്യയിൽ നടന്നതിന്റെ 1700–ാം വാർഷികാഘോഷത്തിനായി ആഗോള ഓർത്തഡോക്സ് സഭയുടെ ബർത്തലോമിയോ പാത്രിയർക്കീസിനൊപ്പം ഇന്ന് ഇസ്നിക്കിലെത്തും. നാളെ ഇസ്തംബുളിലെ ഫോക്സ്‍വാഗൻ അറീനയിൽ പൊതു കുർബാന അർപ്പിക്കും. ഞായറാഴ്ച അർമീനിയൻ അപ്പോസ്തലിക് കത്തീഡ്രൽ സന്ദർശനവുമുണ്ട്.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
30ന് ഉച്ചകഴിഞ്ഞു ലബനനിലെത്തുന്ന മാർപാപ്പ പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തും. മധ്യപൂർവദേശത്ത് ഏറ്റവുമധികം ക്രിസ്തീയ വിശ്വാസികളുള്ള രാജ്യമാണു ലബനൻ; ഇസ്രയേലിന്റെ എതിർപക്ഷത്തുള്ള ഹിസ്ബുല്ലയുടെ ശക്തികേന്ദ്രവുമാണ്. ബെയ്റൂട്ട് തീരത്തെ പൊതുകുർബാനയാണു പ്രധാന പരിപാടി. ഡിസംബർ 2നു റോമിലേക്കു മടങ്ങും. English Summary:
Pope Leo XIV in Turkey and Lebanon: Third World War is seemingly underway, according to Pope Leo XIV, due to bloodshed in various parts of the world. His visit to Turkey aims to foster peace and dialogue amid global conflicts. |