deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സെല്ലുലോയ്ഡ് ദിനങ്ങൾ

cy520520 7 day(s) ago views 1038

  



എന്റെ ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്ത് ഒരിക്കൽപോലും അച്ഛനോ അമ്മയോ ആ ദിക്കിലൊന്നും വന്നിട്ടില്ല. ഞാൻ സിനിമ പഠിക്കാൻ മോഹിച്ചു, അയച്ചു, അത്രതന്നെ. എന്നാൽ മിക്ക അവധിക്കാലത്തും ഞാൻ ആദ്യ ഡൽഹി ട്രെയിൻ പിടിക്കും. ഒരുവട്ടം കുടുംബം ഒന്നിച്ചൊരു ഷിംല യാത്ര പോയി. ‘സിനിമക്കാരി കൂടെയുണ്ടല്ലോ. അവളാകട്ടെ ഫൊട്ടോഗ്രഫർ’– അനിയൻ ഹേമന്ത് പറഞ്ഞു.

  • Also Read 86 വർഷം; അടൂരിൽനിന്ന്‘അടൂർ’ഉണ്ടായ കഥ   


ഞാനത് കനത്തിൽ ഏറ്റെടുത്തു. പല പോസിലുള്ള ഫോട്ടോകൾ ഞാനങ്ങനെ പകർത്തുകയാണ്. യാത്രയൊക്കെ കഴിഞ്ഞു ഫിലിം ഡവലപ് ചെയ്തപ്പോഴല്ലേ തമാശ, ഒന്നുപോലും തെളിഞ്ഞിട്ടില്ല. ഇതിലേറെയൊരു നാണക്കേടില്ല. ‘ഹോ വല്യൊരു ഇൻസ്റ്റിറ്റ്യുട്ടുകാരി...’ നേരം കിട്ടുമ്പോഴൊക്കെ അനിയന്റെ മുനയൻ തമാശ എനിക്കുനേരേ വരും. ആ അവധിനാളുകളിൽ എപ്പോഴോ ഞാൻ അച്ഛനോടും അമ്മയോടും വേണുവിനെക്കുറിച്ച്, ഞങ്ങളുടെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞു. അവർ ക്ഷമയോടെ, സ്നേഹത്തോടെ കേട്ടിരുന്നതേയുള്ളൂ. ‘അങ്ങനെ പാടില്ല, ഇങ്ങനെയേ ആകാവൂ’ എന്നൊരു ഉടൻ മറുപടി അവർ ഇരുവരുടെയും രീതിയല്ല. ഞാൻ സന്തോഷത്തോടെ പുണെയിലേക്കു മടങ്ങി.

സിനിമയെ വെട്ടിമുറിക്കരുത്

​മുദ്രാവാക്യം വിളിച്ചു നടന്ന പഴയ ഡൽഹിപ്പെൺകുട്ടിയെ തിരികെക്കിട്ടിയ ഒരനുഭവമുണ്ടായി ആ സമയത്ത്. ഒരു സുഹൃത്ത് പഠനത്തിന്റെ ഭാഗമായെടുത്ത സിനിമയെ കണക്കറ്റ് വെട്ടിമുറിച്ചതാണു കാര്യം. അതുവരെ അങ്ങനെയൊരു സെൻസർഷിപ് അവിടെയുണ്ടായിരുന്നില്ല. കാർട്ടൂണിസ്റ്റ് ആർ.കെ.ലക്ഷ്മണായിരുന്നു ഗവേണിങ്  കൗൺസിലിന്റെ ചെയർമാൻ. ഞങ്ങൾ അദ്ദേഹത്തോട് ഉച്ചത്തിൽ കയർത്തു. എന്തൊരു ധിക്കാരമായിരുന്നു ഞങ്ങളുടേത്. ഇടതടവില്ലാതെ ചോദ്യങ്ങൾ ഉയർത്തുക, മറുപടി പറയിക്കുക; ഇതൊക്കെ അവകാശമായിത്തന്നെ കരുതി. സത്യത്തിൽ ആ സിനിമ ഭേദപ്പെട്ട ഒന്നുപോലുമായിരുന്നില്ല. എന്നിട്ടും വഴക്കുണ്ടാക്കി. അതായിരുന്നു ആ പ്രായം, കാലം. ഇതേ അനുഭവത്തിലൂടെ പിന്നീടു പലപ്പോഴും ഞാനും കടന്നുപോയി. ഒരുപക്ഷേ ഒട്ടും മികവില്ലാത്ത സിനിമയ്ക്കു വേണ്ടിയാകും ഇങ്ങനെ ചില കാരണങ്ങൾ പറഞ്ഞുള്ള എതിർപ്പെന്നതു മറ്റൊരു വൈരുധ്യം.

  • Also Read ഉണ്ടോ, നമ്മളറിയാതെ ഒരു വമ്പൻ ഗ്രഹം   


നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്നുള്ള സുഹൃത്തുക്കൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വരുമായിരുന്നു. നാടകവും സിനിമയും തമ്മിൽ രസമുള്ളൊരു കൈമാറ്റമായിരുന്നു അത്. നീനാ ഗുപ്ത, അനിത കൻവർ, അഞ്ജലി പെഡ്ഗാവ്ങ്കർ; ഇവരൊക്കെ ഞങ്ങളോടൊപ്പം ഹോസ്റ്റലിലായിരുന്നു താമസം. അഭിനേതാക്കൾ ടെക്നിഷ്യൻമാരെക്കാൾ ഒരു ചുവടു മുന്നിലെന്നെ വിചാരം അവർക്കാകെയുണ്ടായിരുന്നു. മിക്കവരും വലിയ അഭിനേതാക്കളായി. അവരിൽ പലരുമായും അതേ സ്നേഹം ഇപ്പോഴുമുണ്ട്. ഹോസ്റ്റൽ വാർഡൻ ദീദി പോയി പുതിയ ആൾ എത്തി; തിരുവല്ലക്കാരി ഗ്ലോറിയ കോശി. എനിക്കു മലയാളം അക്ഷരങ്ങൾ പറഞ്ഞു തരുമോ, എഴുതാൻ പഠിപ്പിക്കുമോ? –ഞാൻ ചോദിച്ചു. ഗ്ലോറിയ സ്നേഹത്തോടെ മധ്യതിരുവിതാംകൂറിന്റെ മുളകരച്ച രുചികളും മലയാളവും എന്നെ പഠിപ്പിച്ചു. അതിന്റെ ബലത്തിൽ മലയാളം തപ്പിപ്പെറുക്കിയെടുത്ത് ഞാൻ അച്ഛനൊരു കത്തെഴുതി. എന്റെ മലയാളപ്രേമത്തിന്റെ പൊരു‍ൾ അറിഞ്ഞിട്ടോ, അല്ലയോ അച്ഛനതു വലിയ ഇഷ്ടമായി.

ബ്ലാക്ക് ആൻഡ് വൈറ്റ്

​ലോകമാകെ സിനിമ നിറങ്ങളിലേക്കു ചലിച്ചുതുടങ്ങിയിരുന്നുവെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് ബ്ലാക് ആൻഡ് വൈറ്റ് സാങ്കേതികതയിലായിരുന്നു. പ്രാക്ടിക്കലിന്റെ ഭാഗമായി ഞങ്ങളുടെ 35 എംഎം പടം ബ്ലാക്ക് ആൻഡ് വൈറ്റിലായിരുന്നു. ഒരു കളർ പടം മുംബൈയിൽ പോയാണ് കറക്​ഷൻ നടത്തിയത്. ഡിജിറ്റൽ തൊട്ടിട്ടേയില്ല, സെല്ലുലോയ്ഡ് മാത്രം. വൈൻഡിങ്, ഫിലിം ലോഡിങ് ഇതൊക്കെ അധ്വാനം വേണ്ട പണികളാണ്. അതൊക്കെ പഠിക്കേണ്ടിവന്നു. ടെക്നിക്കൽ മാസ്റ്ററായ കാക്കാജി ആയിരുന്നു ക്ലാസ്മുറിക്കു പുറത്തെ ഒരു ഗുരുനാഥൻ. ഫ്രെയിമുകളുടെ ശരിയായ ചേർച്ചയും ചേർച്ചക്കുറവും ആ നിമിഷം കാക്കാജിക്കു മനസ്സിലാകുമായിരുന്നു.

ലൈറ്റ് യൂണിറ്റിലെ സഖാറാം, വിത്തൽ, ഷെഗ്ഡെ, പ്രൊജക്ഷനിസ്റ്റ് ഖോപ്ജേ; എല്ലാവരും ‘നല്ല മാഷൻമാർ.’ അവരൊന്നും ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചവരല്ല, എങ്കിലും പ്രായോഗികത വേണ്ടുവോളം. എങ്കിലും ചില തമാശകളുണ്ടായി. രാത്രി വൈകിയുള്ള പ്രദർശനസമയത്ത് ഖോപ്ജേ ഇടയ്ക്കെല്ലാം ഉറങ്ങിപ്പോകും.ചിലപ്പോൾ ലേശം അകത്താക്കിയിട്ടുമുണ്ടാകും. റീലുകൾ മിക്കവയും മാറിപ്പോകും. ഫ്രഞ്ച് സംവിധായകൻ അലൈൻ റെനെയുടെ ‘ലാസ്റ്റ് ഇയർ അറ്റ് മരിയൻബാദ്’ ഞങ്ങൾ കണ്ടത് ആകെ കുഴഞ്ഞുമറിഞ്ഞിട്ടാണ്. ഖോപ്ജേ പറ്റിച്ച പണിയാണ്. ‘ഖോപ്ജിഫിക്കേഷൻ’ എന്നു ഞങ്ങളതിനെ കളിയാക്കി. വർഷങ്ങൾക്ക് ഇപ്പുറം അലൈൻ റെനെയ്ക്കു  ലൈഫ് ടൈം അച്ചീവ്മെന്റ് അംഗീകാരം സമ്മാനിച്ച കാൻ ഫെസ്റ്റിവലിൽ ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തോടു സംസാരിക്കുമ്പോൾ ഖോപ്ജെയുടെ അബദ്ധങ്ങൾ ചിരിയോടെ ഞാനോർത്തു.Sunday Special, Malayalam News, Adoor Gopalakrishnan, Malayalam Cinema, Movie, Adoor Gopalakrishnan, Malayalam cinema, Indian cinema, 86th birthday, Adoor, filmmaker, director, Swayamvaram, മലയാള സിനിമ, അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ, സ്വയംവരം, ചലച്ചിത്രം, കേരള സിനിമ, മലയാള ചലച്ചിത്രം, Indian film director, film, movie, interview, biography, Khadi, jubba, Gandhigram, Film Institute, Chitralaksha, Kerala film, Kodiyettath, Mukhamukham, Mathilukal, Vidheyan, Pinneyum, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Adoor Gopalakrishnan at 86: A Retrospective on a Cinematic Legend

ശബ്ദ, ചിത്രമിശ്രണം എളുപ്പമല്ല അന്ന്. ഇപ്പോൾ ഒരു ബട്ടൻ ക്ലിക്കിൽ എല്ലാം ഭദ്രം. ഡിജിറ്റലിലേക്കുള്ള മാറ്റത്തെ മറികടക്കാൻ ഞാനും കഷ്ടപ്പെട്ടു. പിക്‌സിങ്ക്‌സ്, മൂവിയോള, സ്റ്റീൻബെക്ക് എഡിറ്റിങ് മെഷീനുകളായിരുന്നു അന്നത്തെ താരങ്ങൾ. സ്ഥിരം ചില റഷസ് ഉണ്ടാവും, എല്ലാവർക്കും പഠിക്കാനായി. ‘ശ്യാം ബാബു ഗോസ് ടു ബോംബെ...’ എല്ലാവരുടെയും മെഷീനിൽ ഒരേ ഡയലോഗ് കേൾക്കാം. അന്നു ക്യാമറ വലിയ ചെലവുള്ള കാര്യമാണ്. എഡിറ്റിങ് എന്റെ മുഖ്യവിഷയമാകാൻ അതുമൊരു കാരണമായി. ഇപ്പോൾ ആലോചിക്കുമ്പോൾ അതെത്ര നന്നായി. എന്റെ സിനിമാഭിരുചിയെ ചെത്തിമിനുക്കിയെടുത്തത് എഡിറ്റിങ് കല തന്നെ.

ബനാറസിലെ അസ്തമയങ്ങൾ

പ്രായോഗിക പരിശീലനത്തിന് അവസരം തന്നത് സ്നേഹിത ഐൻ ലാലാണ്. ബനാറസിലെ രാംലീല പശ്ചാത്തലമാക്കിയുള്ള ഡോക്യുമെന്ററിയായിരുന്നു അത്; രാംലീല ഓഫ് ബനാറസ്. ദൂരദർശനിൽനിന്നുള്ള സുഹൃത്തുക്കളുമുണ്ടായിരുന്നു സംഘത്തിൽ. മിക്ക ദിവസവും വൈകുന്നേരങ്ങളിലാണ് ഷൂട്ട്. തുളസീദാസിന്റെ രാമായണത്തിൽനിന്നുള്ള ഭാഗങ്ങൾ തെരുവോരങ്ങളിൽ അരങ്ങേറും. കുട്ടികളാണ് രാമ, ലക്ഷ്മണ,സീതാ വേഷമിടുന്നത്. ആ ദൃശ്യങ്ങൾ പകർത്തുമ്പോൾ സായാഹ്നവെളിച്ചം സഹവേഷത്തിൽ എത്തുംപോലെ തോന്നും. ‘സീതാസ്വയംവര’ത്തിനിടെ അമ്പുംവില്ലുമൊക്കെ താഴെപ്പോയാലും അത്ര സ്വാഭാവികമായി അതു തിരികെയെടുത്ത് അഭിനയം തുടരും, വേഷക്കാർ. കടുംനിഷ്ഠകളില്ല, എന്നാൽ ഉണ്ടുതാനും.   

ബനാറസ് അന്നൊരു ‘സ്മാർട് സിറ്റി’യല്ല. തീർഥാടനനഗരിയുടെ പൗരാണികത തിക്കുന്ന ഇടുങ്ങിയ വഴികളാണ് ഏറെയും. മന്ത്രോച്ചാരണങ്ങളുമായി മൃതദേഹങ്ങളേറ്റി പോകുന്നവരെ കാണാം. സങ്കട്മോചൻ ക്ഷേത്രത്തിലായിരുന്നു ഞങ്ങൾ ഒരു മാസം. വീർഭദ്ര മിശ്രയായിരുന്നു അവിടത്തെ മഹന്ത്. അദ്ദേഹം  ഹൈഡ്രോളിക് എൻജിനീയറുമായിരുന്നു. മാലിന്യം തീണ്ടാതെ ഗംഗാനദിയെ രക്ഷിച്ചെടുക്കാൻ അദ്ദേഹം ഏറെ പണിപ്പെട്ടു. ഉസ്താദ് ബിസ്മില്ല ഖാൻ തൊട്ടയൽപക്കത്തുണ്ട്. കണ്ടു, ഷഹ്നായ് വാദനം കേട്ടു. ഒരു ചിത്രശൃംഖല പോലെ അതൊക്കെയും ഇപ്പോഴും മുന്നിൽ തെളിയുന്നു. ക്ഷേത്രത്തിലെ ശുദ്ധസസ്യാഹാരവും  മധുരപലഹാരങ്ങളും ആവോളം തട്ടി. അതുകൊണ്ടാവണം ശരിക്കും ആളാകെ മാറിപ്പോയെന്ന് തിരിച്ചെത്തിയപ്പോൾ സുഹൃത്തുക്കൾ എന്നെ കളിയാക്കി.

പോക്കുവെയിൽ

‘ഡൽഹിയിൽ രാജ്യാന്തര ചലച്ചിത്രമേള വരുന്നുണ്ട്, ബീന പോയിവരൂ.’ ഐഎഫ്എഫ്ഐയിലേക്കുള്ള ഇന്റേൺഷിപ് അവസരമാണ് എൻ.വി.കെ.മൂർത്തി സാർ നൽകിയത്. സുഹൃത്തുക്കൾക്കൊക്കെ പാസ് സംഘടിപ്പിക്കാം, കുറെ സിനിമകൾ കാണാം; ഇങ്ങനെയൊക്കെയാണ് ഞാൻ വിചാരിച്ചത്. നാഷനൽ ഫിലിം ഡവലപ്മെന്റ് കോർപറേഷനായിരുന്നു സംഘാടകർ. മേളയുടെ ഡയറക്ടർ മാലതി സഹായ് അതീവ ഊർജത്തോടെ ഓടിനടന്നു. എൻഎഫ്ഡിസിയിലെ മലയാളിയായ പി. പരമേശ്വരൻ സാറായിരുന്നു എന്റെ രക്ഷാധികാരി. അറിയാതെ എന്നിലേക്കു വന്നുചേർന്ന മലയാളിഛായയാവണം ആ വാത്സല്യത്തിനു കാരണം.

ഒരു ചലച്ചിത്രമേള എങ്ങനെയാണു സംഭവിക്കുന്നത്, സിനിമകൾ എവിടെനിന്നു വരുന്നു; ഇതെല്ലാം ഞാൻ ആദ്യമായി കണ്ടറിഞ്ഞത് അവിടെനിന്നാണ്. ഡൽഹിയിലെ തണുത്തുറഞ്ഞ ആ പുലർച്ചകളിൽ സിരിഫോർട് ഫെസ്റ്റിവൽ കോംപ്ലക്സിലേക്ക് ഒട്ടേറെ മലയാളികൾ വന്നു. അരവിന്ദൻ, ഷാജി എൻ.കരുൺ പിന്നെ വേണു അങ്ങനെ പലരും. ‘പോക്കുവെയിൽ’ അവിടെ പ്രദർശനത്തിനുണ്ട്. വേണു ആ സിനിമയി‍ൽ ഷാജിസാറിനെ അസിസ്റ്റ് ചെയ്തിരുന്നു. ഞങ്ങളുടെ പ്രേമകഥ അവർക്കും അറിയുമല്ലോ. ഇക്കാര്യത്തിൽ ഒരു തീരുമാനം ഉറപ്പാക്കണമെന്ന് അവർക്കും വാശി. എല്ലാവരും കൂടി ഡൽഹിയിലെ എന്റെ വീട്ടിലെത്തി. അച്ഛനെ കണ്ടു കല്യാണം ഉറപ്പിക്കാൻ വന്നവർ പരസ്പരം വിശേഷം പറ‍ഞ്ഞ് ഇരുന്നതേയുള്ളൂ. അവർക്കൊക്കെയും വലിയ ചമ്മൽ, അച്ഛന് അതിനെക്കാൾ. ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നൊരു കാര്യമാണത്.

വൈകാതെ വേണു പഠിപ്പുതീർത്ത് ഇൻസ്റ്റിറ്റ്യൂട്ട് വിട്ടു. സ്വന്തമായൊരു സിനിമയ്ക്കു ക്യാമറ ചെയ്ത ശേഷം വിവാഹം, ഇതായിരുന്നു വേണുവിന്റെ  അഭിപ്രായം, എന്റേയും. സീനിയറായിരുന്ന എം.പി.സുകുമാരൻ നായർ ഞാൻ ആഗ്രഹിച്ചൊരു ആവശ്യവുമായി വന്നത് അക്കാലത്താണ്. ഫിലിംസ് ഡിവിഷന്റെ സഹകരണത്തോടെ ‘ഭാവി’ എന്നൊരു ഫീച്ചറെറ്റ് എടുക്കാൻ പോകുന്നു. അതിന്റെ എഡിറ്റിങ് അവസരം എനിക്കു തന്നു. ആദ്യമായി സ്വന്തം നിലയിലൊരു ജോലി കൈവരികയാണ്, രണ്ടാമത്തെ കാര്യമാണ് ഏറെ സന്തോഷിപ്പിച്ചത്. കേരളത്തിലേക്കുള്ള യാത്ര; ചിത്രാഞ്ജലിയിലാണ് എഡിറ്റിങ്. ശരത്ചന്ദ്രനും ഞാനുമൊന്നിച്ചാണ് തിരുവനന്തപുരത്തേക്കു ട്രെയിൻ കയറിയത്.

അതെക്കുറിച്ച് അടുത്ത ഞായറാഴ്ചയിൽ English Summary:
Sunday Special: Celluloid days memories of Beena Paul, about her film institute days, Delhi Film Festival, and Banaras travel experience. The article tells a captivating story about Beena Paul\“s early days in cinema, her experiences in Delhi and Banaras, and the challenges and triumphs she faced.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66158