മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.  
 
‘നല്ലൊരു ബെഞ്ചും ഡെസ്കുമില്ല; ഉദ്യോഗസ്ഥരുടെ ചിന്താഗതിക്ക് കുഴപ്പം, പ്രശ്നം മാനേജ്മെന്റ് സ്കൂളുകളിൽ’    തേവലക്കര സ്കൂളിൽ ബാലവകാശ കമ്മിഷൻ ചെയർ ചഴ്സൻ കെ.വി.മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)  
 
മിഥുൻ ഷോക്കേറ്റു മരിച്ച തേവലക്കര സ്കൂളിൽ നല്ല ബെഞ്ചും ഡെസ്കും പോലുമില്ലെന്നും കെട്ടിടങ്ങളെല്ലാം പഴയതാണെന്നും ബാലാവകാശ കമ്മിഷൻ ചെയർപഴ്‌സൻ കെ.വി. മനോജ് കുമാർ. പ്രാഥമികാന്വേഷണത്തിൽ തന്നെ പ്രധാനാധ്യാപിക തെറ്റുകാരിയാണെന്നു കണ്ടെത്തിയതിനാലാണ് സസ്പെൻഡ് ചെയ്തത്. ഒരു കാര്യത്തിലും വിട്ടുവീഴ്ച പാടില്ലെന്ന് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മറച്ചുവച്ചാണ് പഞ്ചായത്ത് സ്കൂളിനു ഫിറ്റ്നസ് റിപ്പോർട്ട് നൽകിയത്. സർക്കാർ നിർദേശം നൽകിയാലും സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ മാനേജ്മെന്റുകൾ കാലതാമസം വരുത്തുകയാണ്. ബാലാവകാശ കമ്മിഷന്റെ റക്കമെൻഡറി പവർ ഉപയോഗിച്ചു ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും കെ.വി. മനോജ് കുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.  
 
പൂർണരൂപം വായിക്കാം  
 
സ്കൂളുകൾക്ക് നടുവിലൂടെ 11 കെവി, പൊട്ടിത്തെറിയും തീപ്പൊരിയും, ലൈനിൽ കയ്യെത്തിപ്പിടിക്കാം; വിദ്യാലയങ്ങളിൽ അപകടക്കെണി    പടിഞ്ഞാറേകല്ലട ഗവ.എച്ച്എസ്എസ് വളപ്പിനുള്ളിൽ അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോമർ, അഷ്ടമുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് കെട്ടിടത്തിന് തൊട്ടടുത്തുകൂടിയുള്ള വൈദ്യുതി വിതരണ ലൈനുകൾ (ചിത്രം: മനോരമ)  
 
രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന പടിഞ്ഞാറേ കല്ലട നെൽപ്പുരക്കുന്ന് ഗവ.എച്ച്എസ്എസ് വളപ്പിൽ അപകടഭീഷണി ഉയർത്തി 11 കെവി വൈദ്യുതി ലൈനും ട്രാൻസ്ഫോമറും. വിദ്യാർഥി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് എച്ച്എസിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണിത്. സ്കൂൾ കെട്ടിടങ്ങൾക്കു നടുവിലുള്ള സ്ഥലത്ത് ഹൈസ്കൂൾ ക്ലാസ് മുറികളോടു ചേർന്നാണ് വലിയ ട്രാൻസ്ഫോമറും അതിനു മുകളിലായി 11 കെവി ലൈനും. സമീപത്തായി കുട്ടികൾ ഉപയോഗിക്കുന്ന കിണറും ശുചിമുറിയുമുണ്ട്. കല്ലടയാറിനു കുറുകെ കിഴക്കേ കല്ലട പ്രദേശത്തേക്കുള്ള 11 കെവി ലൈനുകളാണു സ്കൂളിലൂടെ കടന്നു പോകുന്നത്.  
 
പൂർണരൂപം വായിക്കാം  
 
സ്കൂളുകളിൽ ‘സ്താനാർത്തി ശ്രീക്കുട്ടൻ’ തരംഗം: ബാക്ക് ബെഞ്ചുകൾ ഒഴിവാക്കി ക്ലാസ്റൂമുകൾ    വിനേഷ് വിശ്വനാഥൻ. ചിത്രത്തിനു കടപ്പാട്: www.facebook.com/vinesh.viswanath.39/  
 
വിദ്യാലയങ്ങളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റു വീശുകയാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന പുതിയ മലയാള സിനിമ. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ തുടക്കത്തിന് തന്നെ തിരികൊളുത്തുകയാണ്. തിയറ്ററിൽ അധികം ശ്രദ്ധ ലഭിക്കാതെ പോയെങ്കിലും ഒടിടിയിൽ ചിത്രം റിലീസ് ചെയ്തപ്പോൾ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.  
 
പൂർണരൂപം വായിക്കാം  
 
കേരളത്തിലെ ഏറ്റവും \“സ്‌ലിം\“ ആയ വീട്: 50 വയസ്സിനുശേഷം ഉണ്ടായ കണ്മണിക്കുള്ള സമ്മാനം; വിഡിയോ    അനിരുദ്ധനും ലീലാമ്മയും മകൾക്കൊപ്പം (ചിത്രം∙ മനോരമ)  
 
സ്ഥലപരിമിതിയെ അപ്രസക്തമാക്കി കോട്ടയം വടവാതൂരിൽ നിർമിച്ച കേരളത്തിലെ ഏറ്റവും \“സ്‌ലിം\“ ആയ വീടിന്റെ വിശേഷങ്ങളിലേക്ക്. അനിരുദ്ധന്റെയും ലീലാമ്മയുടെയും ജീവിതത്തിലെ വലിയൊരു സ്വപ്നമായിരുന്നു ഈ വീട്. 50 വയസ്സിനുശേഷം തങ്ങൾക്ക് കാത്തിരുന്ന് ഉണ്ടായ കണ്മണിക്കായാണ് വീട് നിർമിച്ചത്.  
 
പൂർണരൂപം വായിക്കാം  
 
\“ആദ്യം വല പുതപ്പിച്ചപ്പോൾ സ്നേഹം കൊണ്ടാണെന്ന് വിചാരിച്ചു, കാറ്റടിക്കുമ്പോൾ ഇലയാട്ടാൻ പോലും പറ്റുന്നില്ല\“    Photo credits : dream_ychannel/Instagram  
 
വീട്ടുമുറ്റത്തെ റംബൂട്ടാൻ മരങ്ങൾ നൽകുന്ന സന്തോഷം ചെറുതല്ല. എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു പഴമാണ് ഇത്. റംബൂട്ടാൻ പഴങ്ങൾ പാകമാകുമ്പോൾ കിളികളും വവ്വാലുകളും മറ്റും ഇവിടേക്ക് പറന്നെത്തും. ഇത്തരത്തിൽ പഴങ്ങൾക്ക് പല അവകാശികൾ ആയപ്പോഴാണ് ഉടമസ്ഥർ റംബൂട്ടാൻ മരത്തിനെ വല പുതപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, അങ്ങനെ പുതപ്പിച്ച വലയിൽ കിടന്ന് ശ്വാസം മുട്ടുകയാണ് റംബൂട്ടാൻ. മനോഹരമായ ഒരു റീലിലൂടെ സ്കൂൾ വിദ്യാർഥിയായ ജോൺ ജസ്റ്റിൻ ആണ് റംബൂട്ടാൻ മരത്തിന്റെ സങ്കടം സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചത്.  
 
പൂർണരൂപം വായിക്കാംകേസെടുത്തത് വെറും സംശയത്തിൽ; കേസ് ഡയറിയിൽ ഇതു വ്യക്തം: കന്യാസ്ത്രീകളുടെ ജാമ്യവിധിയിൽ കോടതി – വായന പോയവാരം     
 
ജീവിതം മാറ്റിമറിച്ച അപകടം, യദുവിന്റെ നെഞ്ചിനു താഴെ തളർന്നു; കൈവിട്ടില്ല: ‘എന്തൊരു ചേലാണ്’ ജ്യോതികയുടെ പ്രണയം    ജ്യോതികയും യദുവും∙ചിത്രം: jyot_hikaj/ Instagram  
 
പ്രണയം കൂടുതൽ മനോഹരമാകുന്നത് എപ്പോഴാണ്? അകലാനുള്ള നൂറു കാരണങ്ങളെ പിന്നിലാക്കി ‘എനിക്ക് നീ മതി’ എന്ന് ഹൃദയം ഉറപ്പിച്ചു പറയുന്നിടത്ത് പ്രണയത്തിന് അഴകേറെയാണ്. അങ്ങനെയൊരു പ്രണയക്കൂട്ടിൽ ഹൃദയങ്ങൾ ചേർത്തുവച്ച് ജീവിതത്തിനു നിറം നൽകുകയാണ് ജ്യോതികയും യദുവും. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’യിലൂടെ വൈറലായ ഇവരുടെ പ്രണയകഥ വിവാഹ നിശ്ചയത്തിലൂടെ പൂർണതയിലേക്ക് അടുക്കുകയാണ്.  
 
പൂർണരൂപം വായിക്കാം  
 
ആധാർ ഡീആക്ടിവേറ്റ് ആയേക്കാം, 7 വയസ് കഴിഞ്ഞ കുട്ടികളുള്ളവർ ഇത് ശ്രദ്ധിക്കണേ!    Image Credit: Canva  
 
ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികളുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകി.  
 
പൂർണരൂപം വായിക്കാം  
 
ഡോക്ടർമാരും സെലിബ്രിറ്റികളും പാൽ വാങ്ങുന്ന ഫാം; ഇത് കൊച്ചി നഗരത്തിനു നടുവിലെ ‘പ്രീമിയം ഡെയറി ഫാം’     
 
ഇടപ്പള്ളിയിൽ മാളിനും നക്ഷത്രഹോട്ടലിനും വില്ലകൾക്കും തൊട്ടുപിന്നിൽ വിശാലമായൊരു ഡെയറി ഫാമുണ്ടെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? ഇടപ്പള്ളിത്തോടും ദേശീയപാതയും നിർദിഷ്ട വാട്ടർ മെട്രോ സ്റ്റേഷനുമൊക്കെ അതിർത്തി പങ്കിടുന്ന രണ്ടേക്കറോളം സ്ഥലത്ത് പശുക്കളും മുട്ടക്കോഴികളുമൊക്കെ സസുഖം ഒന്നിച്ചു വാഴുന്ന കാര്യം കോടശേരിൽ വീടിന്റെ മുറ്റത്തെത്തിയാൽപോലും അറിയില്ല. അത്ര മികവിലാണ് ഗൃഹനാഥ സിന്ധുവിന്റെ ഫാം നടത്തിപ്പ്.  
 
പൂർണരൂപം വായിക്കാം  
 
ദക്ഷിണ കൊറിയയിലെ പട്ടിമാംസ നിരോധനം; ഫാമുകളിലെ 5 ലക്ഷം നായ്ക്കളുടെ ഗതിയെന്ത്?    (Photo:X/@humaneworldnews)  
 
ദക്ഷിണ കൊറിയയിൽ പട്ടിമാംസം വിൽക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച് പുതിയ നിയമം 2024ൽ പുറത്തിറങ്ങി. പട്ടികളെ അറുക്കുന്നതും മാംസം വിൽക്കുന്നതുമെല്ലാം ഈ നിയമപ്രകാരം തെറ്റാണ്. നിയമം പൂർണമായും പ്രായോഗികതയിലെത്താൻ 2027 ആകും. എന്നാൽ ദക്ഷിണ കൊറിയയിലെ 1100 ഫാമുകളിലായി അഞ്ച് ലക്ഷത്തിലധികം നായ്ക്കളുണ്ട്. ഇവയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് മൃഗസ്നേഹികൾ. തങ്ങൾ എന്തു ചെയ്യുമെന്ന ചോദ്യം ഫാം ഉടമകളും ഉയർത്തുന്നു.  
 
പൂർണരൂപം വായിക്കാം  
 
‘പ്രണയിക്കുന്നവർ പോകരുതത്രെ, പോയാൽ അവർ പിരിയുമെന്നാണ് വിശ്വാസം’: അറിയാമോ, റീലുകളിൽ തരംഗമായ ഈ സ്ഥലം?    ബൃഹദീശ്വര ക്ഷേത്രം. ചിത്രം: അശ്വതി പങ്കജ്, മനോരമ ഓൺലൈൻ  
 
ഇൻസ്റ്റഗ്രാം ഫീഡുകളിലടക്കം നിറഞ്ഞു നിൽക്കുന്ന ഒരു അദ്ഭുത ഇടം. ഒറ്റവാക്കിൽ പറഞ്ഞാൽ തഞ്ചാവൂർ. നിറയെ കേട്ടുകാണും സ്ക്രീനിൽ മിന്നിയുംമറഞ്ഞും കണ്ടും കാണും. എന്നാൽ നേരിൽ കണ്ടിട്ടുണ്ടോ? തൊട്ടടുത്താണ്, ഒറ്റ ദിവസം കൊണ്ട് തഞ്ചാവൂരിന്റെ ഹൃദയം തൊടാം.  
 
പൂർണരൂപം വായിക്കാം  
 
പോയവാരത്തിലെ മികച്ച വിഡിയോ:  
 
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:  
 LISTEN ON  English Summary:  
Weekender: Top 10 stories of the Past week published in Manorama Online. |   
                
                                                    
                                                                
        
 
    
                                     
 
 
 |