ആലപ്പുഴ∙ തന്നെ മനഃപൂർവം അപമാനിക്കാനായി ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി ജി.സുധാകരൻ. ഗുരുതരമായ സൈബർ കുറ്റമാണെന്നും സൈബർ പൊലീസ് ശ്രദ്ധിക്കണമെന്നും ജി.സുധാകരൻ പറഞ്ഞു.
- Also Read പിഎം ശ്രീയിൽ ആശങ്കയും വിയോജിപ്പും; മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ
∙ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പൂർണരൂപം:
മുന്നറിയിപ്പ്: ജാഗ്രത !
- Also Read നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യം; ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് എൻ.ശക്തൻ
‘സ. പിണറായി വിജയന് ജി.സുധാകരൻ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു. കുറച്ചു നാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സമൂഹമാധ്യമത്തിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പൊലീസ് ഇതു ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്. English Summary:
G. Sudhakaran Seeks Action: G. Sudhakaran has filed a cyber complaint regarding defamatory posts circulating on social media. He alleges that these posts, featuring his picture and containing criminal content, are deliberately intended to defame him. He urges cyber police to investigate this serious cyber crime. |