തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ അതിജീവന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നീണ്ടപ്പോള്‍ ശക്തമായ നടപടികളുമായി പൊലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള നൂറുകണക്കിന് ആശമാരാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചത്.   
  
 -  Also Read  വികസനങ്ങൾക്കു നേരെയല്ല പ്രതിഷേധിക്കേണ്ടത്: മുഖ്യമന്ത്രി; കല്ലുത്താൻകടവിലെ ന്യൂപാളയം മാർക്കറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു   
 
    
 
ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് എടുത്തു മാറ്റി. ഇതോടെ പൊലീസ് വാഹനം തടഞ്ഞുവച്ച ആശമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് മാറ്റിയത്. നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്കു 12ന് ശേഷമാണ് ആശാ പ്രവര്‍ത്തകരുടെ മാര്‍ച്ച് ക്ലിഫ് ഹൗസിനു സമീപത്തേക്ക് എത്തിയത്. ബാരിക്കേഡ് വച്ച് പൊലീസ് ഇവിടം തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവരെ പൊലീസ് പിടികൂടി.   
  
 -  Also Read  യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല, കയ്യിൽ മുറിവ്, പിടിവലി നടന്ന ലക്ഷണങ്ങൾ   
 
    
 
ആശമാര്‍ പാട്ട കൊട്ടി പ്രതിഷേധിച്ചതോടെ പൊലീസ് മൈക്കും സ്പീക്കറും പിടിച്ചെടുത്തു. എന്നാല്‍ ഇതു കൊണ്ടുപോകാന്‍ സമ്മതിക്കാതെ ആശമാര്‍ റോഡില്‍ കിടന്ന് പൊലീസ് ജീപ്പ് തടഞ്ഞു. ആശമാര്‍ക്ക് പിന്തുണയുമായി എത്തിയ സി.പി.ജോണ്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. English Summary:  
Kerala ASHA Workers\“ Protest: ASHA workers protest led to clashes with the police. The ASHA workers\“ march towards Cliff House resulted in police using water cannons and detaining protesters. The protest stems from ongoing demands for better working conditions and pay. |